പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കളറാക്കി കിട്ടാന്‍ ഒരു സൈറ്റ്. അല്‍ഗോറിത്മിയ (ALGOTHIRMIA) എന്ന വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ക്കു കളറു നല്‍കിത്തരാം എന്നു പറയുന്നത്. കളറാക്കാന്‍ സൈറ്റിലേക്ക് പടങ്ങള്‍ അപ്‌ലോഡു ചെയ്യുകയല്ല ചെയ്യേണ്ടത് മറിച്ച് സ്‌കൈഡ്രൈവിലേക്കും മറ്റും നമ്മള്‍ അപ്‌ലോഡു ചെയ്തിട്ടുള്ള ബ്‌ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ യുആര്‍എല്‍ (url) പെയ്സ്റ്റു ചെയ്യുകയാണ് വേണ്ടത്. 

പടം കളര്‍ ചിത്രമായി കിട്ടാന്‍ അധികം കാത്തു നില്‍ക്കേണ്ടി വരില്ല. സാമാന്യം തൃപ്തികരമായ ഫലമാണ് ലഭിക്കുന്നത്.വെബ് ആപ് എന്നു വിളിക്കുന്ന ഈ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത് റിച്ചാര്‍ഡ് സാങ് (Richard Zang) എന്ന പിഎച്ഡി വിദ്യര്‍ഥിയുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ്. കാശുകൊടുക്കാതെയും ഈ സേവനം ഉപയോഗിക്കാം. പക്ഷെ സൈറ്റില്‍ അക്കൗണ്ട് വേണം. യാന്ത്രിക ബുദ്ധിയുടെ ഒരു വിജയമായാണ് ഈ വെബ്‌സൈറ്റിനെ കാണുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം