ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ റിലയൻസ് ജിയോ തിങ്കളാഴ്ച എത്തും. ജിയോയിൽ വോയിസ് കോളുകൾ പൂർണമായും സൗജന്യമാണ്. ഒരു ജിബി 4ജി ഡാറ്റക്ക് ചെലവ് 50 രൂപ മാത്രം. ഡിസംബർ 31 വരെ ജിയോ സേവനങ്ങൾ സൗജന്യമാണെന്ന് മുകേഷ് അംബാനി അറിയിച്ചു.
സോഷ്യല്‍ മീഡിയ വളരെ രസകരമായി തന്നെയാണ് അംബാനിയുടെ പ്രസ്താവനയെ വളരെ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ട്രോളന്മാര്‍ മറ്റ് കമ്പനികളെ ഈ വാര്‍ത്തയോടെ ട്രോളുകയാണ്.
വമ്പന്‍ ഓഫറുകളൊരുക്കി ജിയോ വിപണി പിടിക്കാൻ എത്തിയതോടെ ബിഎസ്എന്‍എല്‍, എയർടെൽ, ഐഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾ വെട്ടിലായിരിക്കുകയാണ്. സൗജന്യ വോയിസ് കോളുകൾ എന്ന ജിയോയുടെ ഓഫറിനോട് എങ്ങിനെ പ്രതികരിക്കണമെന്നതിക്കുറിച്ച് ഒരു പിടിയുമില്ല.
