മുറിഞ്ഞുപോയ കോളുകള്‍ തുടരാന്‍ വിളിച്ചയാളോട് പറയാവുന്ന ഫീച്ചറുമായി ട്രൂകോള്‍ രംഗത്ത്. ആന്‍ഡ്രോയ്ഡ് ഉപയോക്തക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാക്കുന്നത്. ട്രൂകോളറിന്‍റെ 7.82 പതിപ്പില്‍ ഈ ഫീച്ചര്‍ ലഭിക്കും.  “last mile call completion”എന്നാണ് ഈ ഫീച്ചറിനെ ട്രൂകോളര്‍ പറയുന്നത്.

ഇത് പ്രകാരം നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം ഒരു കോള്‍ മുറിഞ്ഞ് പോയാല്‍ വിളിച്ച വ്യക്തിയോട് വീണ്ടും വിളിക്കാന്‍ ട്രൂകോളര്‍ വഴി ആവശ്യപ്പെടാം. ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ടുകള്‍ കാണുക.