ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണിലോ ടാബുകളിലോ സ്ഥിരമായി പോണ്‍ വിഡിയോ കാണുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ പോണ്‍ സൈറ്റുകള്‍ സ്ഥിരമായി കാണുന്നവരുടെ സിസ്റ്റത്തിലെ വിലപ്പെട്ട രേഖകള്‍ ചോര്‍ത്തുന്ന പുതിയ പ്രോഗ്രാം ആണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തില്‍ ഇത്തരം ഒരു മാല്‍വെയര്‍ ലോകത്ത് എമ്പാടും പരക്കുന്നു എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോണ്‍ വൈറസ് സ്ഥിരം സന്ദര്‍ശിക്കുന്നതുമൂലം നാലില്‍ ഒരു സ്മാര്‍ട്ട്‌ഫോണും വൈറസ്, മാല്‍വെയര്‍ ആക്രമത്തിന് ഇരയാകാറുണ്ട്. ഭൂരിഭാഗം പോണ്‍ വെബ്‌സൈറ്റുകളും വൈറസുകളുടെയും മാല്‍വെയറുകളുടെയും കേന്ദ്രമാണ്. ഇങ്ങനെ നിരന്തരം സന്ദര്‍ശിക്കുന്നവരുടെ ഡിവൈസിലേക്ക് ഉപയോക്താവ് അറിയാതെ തന്നെ ഇവ പ്രവേശിക്കുന്നു.

അതായത് കംപ്യൂട്ടര്‍ ഉപയോഗിച്ച് പോണ്‍ കാണുന്നതിനെക്കാള്‍ അപകടമാണ് സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ഉപയോഗിച്ച് അശ്ലീല വിഡിയോ കാണുന്നതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. യൂറോപ്പില്‍ അടുത്തിടെ വ്യാപകമായ മാല്‍വെയറിന്‍റെ ഉറവിടം റഷ്യയാണ് എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗി ആവശ്യങ്ങള്‍ക്കായുള്ള സിസ്റ്റങ്ങള്‍ പോണ്‍ വീഡിയോകള്‍ക്കായി ഉപയോഗിക്കരുത് എന്നാണ് പ്രധാനമായ പരിഹാര മാര്‍ഗ്ഗം.