കൊച്ചി: ഓണത്തിന് സമ്മാനങ്ങളുമായി വിവൊ സ്മാര്‍ട്ട് ഫോണ്‍ ഒരുക്കുന്നു. ഹാപ്പി ഓണം ഹൈ ഫൈ ഓണം. വിവൊ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ ഏറ്റവും പുതിയ 4ജി മോഡല്‍ വൈ 21എല്‍ വി 3 മാക്‌സ്, വി തുടങ്ങിയ മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. 4 ജി എല്‍ടിഇക്കു പുറമേ വോള്‍ട്ടി സൗകര്യവും ലഭ്യമാകുന്നു. കൂടാതെ ഹൈഫൈ ഫീച്ചര്‍ ഉള്ളത് വിവൊയുടെ മാത്രം പ്രത്യേകതയാണ്.

വിവൊ ഓണം സ്‌കീമിലൂടെ ആഴ്ച തോറുമുള്ള നറുക്കെടുപ്പില്‍ നിരവധി സമ്മാനങ്ങളാണ് നല്‍കുന്നത്. വിവൊയുടെ ഏതു ഫോണ്‍ വാങ്ങുമ്പോഴും ഉറപ്പായ സമ്മാനമായി ബാഗും തെരഞ്ഞെടുത്ത മോഡലുകളില്‍ രണ്ടു വര്‍ഷത്തെ വാറന്റിയും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു. 

കൂപ്പണ്‍ നറുക്കെടുപ്പില്‍നിന്ന് ബമ്പര്‍ സമ്മാനമായ റൊയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് ഒപ്പം സമ്മാനമായ യമഹാ ഫസിനൊയും വിവൊ സ്മാര്‍ട്ട് ഫോണ്‍സും മറ്റു നിരവധി സമ്മാനങ്ങളും. ഓഫര്‍ സെപ്റ്റംബര്‍ 25 വരെ.