മുംബൈ: വിവോയുടെ പുതിയ സ്മാർട്ഫോണായ വി 15 പ്രോ ഇന്ത്യയിൽ എത്തി. 32 എംപി പോപ്പ്അപ് സെൽഫി ക്യാമറയാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത. ഫ്ലിപ്കാർട്ട് വഴി മാത്രമാണ് ഫോണിന്‍റെ വിൽപന. മാർച്ച് 6 മുതലാണ് ഫോണിന്‍റെ വിൽപന ആരംഭിക്കുക. 

വിവോ വി15 പ്രോയുടെ ഇന്ത്യയിലെ വില 28,990 രൂപയായിരിക്കും. 6ജിബി-128 ജിബി മോഡലാണ് ഇത്. ബ്ലൂ, റൂബി റെഡ് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 28,990 രൂപയാണ്. പ്രീ ബുക്കിങ് ഇന്നു മുതൽ തുടങ്ങിയിട്ടുണ്ട്.  6.39 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോൾസ് ഡിസ്‌പ്ലേയാണുളളത്. സ്നാപ്ഡ്രാഗൺ 675 പ്രൊസസറിനൊപ്പം 6 ജിബി റാം ഫോണിന് കരുത്തേകുന്നു. 

128 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. മൈക്രോ എസ്ഡി കാർഡ് മുഖേന 256 ജിബി വരെ ഇത് വര്‍ദ്ധിപ്പിക്കാം. ടോപസ് ബ്ലൂ, റൂബി റെഡ് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. ഇന്ത്യയിൽ പോപ്അപ് സെൽഫി ക്യാമറയുമായി എത്തുന്ന വിവോവയുടെ രണ്ടാമത്തെ ഫോണാണ് വി 15 പ്രോ.

ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിലുളള 3,700 എംഎഎച്ച് ആണ് ബാറ്ററി. മുൻവശത്ത് 32 എംപി പോപ്അപ് സെൽഫി ക്യാമറയാണുളളത്. പുറകിൽ 48 എംപി, 8 എംപി, 5 എംപിയുളള ട്രിപ്പിൾ ക്യാമറയാണ് ഉളളത്. 0.37 സെക്കന്റുകൾക്കുളളിൽ അൺലോക്ക് ചെയ്യാവുന്ന ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഫോണിനുണ്ട്.