ജിയോ തുടങ്ങിവെച്ച വെല്ലുവിളി നേരിടാനുള്ള ശ്രമത്തിലാണ് മറ്റ് പ്രധാന ടെലികോം കമ്പനികള്‍ എല്ലാം തന്നെ. ഈ സാഹചര്യത്തിലാണ് പുത്തന്‍ ഒരു ഓഫറുമായി വോഡാഫോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ആറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ. ഇന്നാണ് പുത്തന്‍ ഓഫറുകള്‍ വോഡഫോണ്‍ അവതരിപ്പിച്ചത്.
ഇതിനോടൊപ്പം തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി മറ്റൊരു ഓഫര്‍ക്കൂടി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ 29 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പരിധികളില്ലാതെ 3ജി 4ജി ഡാറ്റ ഉപയോഗിക്കാം.
ഏത് സമയത്തും ഓഫര്‍ ആക്ടിവേറ്റ് ചെയ്യാമെങ്കിലും പുലര്‍ച്ചെ 1 മണിമുതല്‍ 6 മണിവരെ അഞ്ച് മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാനാകു. അഞ്ച് മണക്കൂറിനുള്ളില്‍ പരിധികളില്ലാതെ വിഡീയോ കോളും, പാട്ടുകളുമെല്ലാം ഡൗലോഡ് ചെയ്യാവുന്നതാണ്. ഇന്നുമുതല്‍ ഈ ഓഫറുകള്‍ നിലവില്‍ വരും.
