വാട്ട്സ്ആപ്പില്‍ അടുത്തതായി വരുന്ന ഫീച്ചര്‍ ചില സ്വഭാവക്കാര്‍ക്ക് പണിയാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്ഡേഷന്‍ ആദ്യം എത്തുക ഐഒഎസ് ഡിവൈസുകളിലാണ്. വാട്ട്സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്. ഇത് മൂലം വീഡിയോകള്‍ അനാവശ്യമായി ഡൌണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ട എന്നത് തന്നെയാണ് ഗുണം. ഒപ്പം സമയ ലാഭവും ലഭിക്കും. 

ഐഒഎസ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക്  2.18.102.5 അപ്ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഒഴികെയുള്ള ചാറ്റുകള്‍ ഇപ്പോള്‍ പ്രിവ്യൂവില്‍ കാണാന്‍ സാധിക്കും. 

എന്നാൽ വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ പണിയാകാൻ സാധ്യതയുണ്ട്. പൊതുവേദികളില്‍ നിങ്ങള്‍ അപമാനിതരാകാനുള്ള സാധ്യതയാണ് പുതിയ വാട്ട്സ്ആപ്പ് അപ്‌ഡേഷന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ ലോക്കായി ഇരുന്നാലും വരുന്ന വിഡിയോകള്‍ കാണുന്ന വിധമാണ് വാട്‌സാപിന്റെ അപ്‌ഡേഷന്‍.

സുഹൃത്തുക്കള്‍ തമ്മിലും മറ്റും അശ്ലീല വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് വലിയ പൊല്ലാപ്പായി മാറും ഈ അപ്‌ഡേഷന്‍. ഇത്തരം പുഷ് നോട്ടിഫിക്കേഷനുകള്‍ പാരയാകുമെന്ന് കരുതുന്നവര്‍ക്ക് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സില്‍ പോയി മാറ്റങ്ങള്‍ വരുത്തിയാലാണ് അത് സാധ്യമാവുക. ലഭിക്കുന്ന സന്ദേശങ്ങളുടെ പ്രിവ്യു കാണേണ്ടതില്ലെന്ന് നോട്ടിഫിക്കേഷന്‍ സെറ്റിംങ്‌സില്‍ വ്യക്തമാക്കിയാല്‍ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെടാം.