രാജ്യത്തി​ൻ്റെ ഏതെങ്കിലും ഭാഗത്ത്​ പോയപ്പോൾ അവിടെ നിന്ന്​ കഴിച്ച പ്രശസ്​തമായ ഭക്ഷണ വിഭവം നിങ്ങളെ കൊതിപ്പിച്ചിട്ടു​ണ്ടോ? അവ ഒരിക്കൽ കൂടി കഴിക്കാൻ യാത്രയും ദൂരവും നിങ്ങൾക്ക്​ മുന്നിൽ തടസമായിട്ടുണ്ടോ? എങ്കിൽ നിങ്ങളെ കാത്ത്​ ഒരു സന്തോഷവാർത്ത. ഇഷ്​ടഭക്ഷണം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ്​ രാജ്യത്തെ രുചി വൈവിധ്യം നാടാകെ എത്തിക്കാനുള്ള പദ്ധതിയുമായി രംഗത്ത്​ വന്നിരിക്കുന്നത്​. ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ്​ എന്ന പേരിലാണ്​ ഒാൺലൈൻ ആയി ഭക്ഷണം ഒാർഡർ നൽകിയാൽ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്​.

പ്രാദേശികമായി ലഭിക്കാൻ ബുദ്ധിമുട്ടുള്ളതും നിങ്ങളെ കൊതിപ്പിക്കുന്നതുമായ ഭക്ഷണ വിഭവം ഒാൺലൈനായി ലഭ്യമാക്കാനാണ്​ ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ് വഴി ലക്ഷ്യമിടുന്നത്​. മധുരപലഹാരങ്ങൾ, ലഘുഭക്ഷണം, ഡ്രൈ ഫ്രൂട്​സ്​, നംകീൻ, അച്ചാറുകൾ, ജാമുകൾ, തേയില, കോഫി, മറ്റ്​ പ്രധാന മുഖ്യ ഭക്ഷണ ഇനങ്ങൾ തുടങ്ങിയ എത്തിക്കാനാണ്​ ലക്ഷ്യമിടുന്നത്​. നിങ്ങളുടെ വീട്ടിലിരുന്ന്​ നിങ്ങൾക്ക്​ രുചികരമായ ഭക്ഷണം ഒാർഡർ ചെയ്യാനാകും. സത്യസന്ധമായ വില, വിശ്വാസയോഗ്യമായ വിതരണം, മികച്ച സേവനാനുഭവം എന്നിവയിൽ പ്രത്യേക ശ്രദ്ധപുലർത്തുമെന്നാണ്​ ഇവർ ഉറപ്പുപറയുന്നത്​.

ഗുജറാത്ത്​ സ്​നാക്​സ്​, ഡാർജിലിങ്​ ഗ്രീൻ ടീ, ​കൂർഗ്​ കോഫി, ഹരിയാനയിലെ പച്ച്​രംഗ അച്ചാർ, മുംബൈ ഡ്രൈ ഫ്രൂട്​സ്​ മുതൽ ഉൗട്ടിയിലെ ചോ​ക്ലേറ്റ്​ വരെ, കാശ്​മീരി കുങ്കുമം, രത്​നഗിരി മാങ്ങാ ജാം എന്നിങ്ങനെ പ്രശസ്​ത ഭക്ഷണ ഇനങ്ങൾ യഥാർഥ ഉൽപ്പാദകരിൽ നിന്ന്​ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.

എസ്​.യു ശിവപ്രസാദ്​ എന്ന തിരുവനന്തപുരത്തെ ഒരു ടെക്കിയുടെ ആശയമാണ്​ ‘ടേസ്​റ്റ്​ ഒാഫ്​ മൈ ടേസ്​റ്റ്​’. ടെക്​നോ പാർക്കിൽ ​ഐ.ടി കമ്പനി നടത്തുന്ന ശിവ്രപ്രസാദ്​ ഒ​ട്ടേറെ സംസ്​ഥാനങ്ങളിൽ യാത്ര ചെയ്തപ്പോൾ അവിടങ്ങളിലെ തനത്​ ഭക്ഷണവിഭവങ്ങൾ തന്നെ കൊതിപ്പിച്ചതായി പറയുന്നു. രാജ്യത്തി​ൻ്റെ വടക്ക്​, കിഴക്ക്​ ഭാഗങ്ങളിൽ ജീവിക്കുകയും പഠിക്കുകയും ചെയ്​ത കമ്പനിയിലെ ജീവനക്കാർക്കും സമാന അനുഭവമാണുണ്ടായത്​. രുചികരമായ ഇൗ ഭക്ഷണങ്ങൾ നഷ്​ടമാകുന്നത്​ സംബന്ധിച്ച ചർച്ചകളിൽ നിന്നാണ്​ ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ്​ എന്ന ആശയത്തി​ൻ്റെ ജനനം.

ഏതാനും മാസങ്ങൾക്കകം 12000ൽഅധികം പിന്തുടർച്ചക്കാരെയും മിക്ക പ്രധാന നഗരങ്ങളിൽ നിന്നുള്ള 1500ൽ അധികം ഉൽപ്പന്നങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്താനും കഴിഞ്ഞു. ബിരിയാണി ഉൾപ്പെടെയുള്ള ചില വിഭവങ്ങൾ ലഭ്യമാക്കാൻ ലഭിച്ച അ​പേക്ഷകൾ അവിശ്വസിനീയമായിരുന്നു. ഭാവിയിൽ വിദേശത്ത്​ കൂടി ലഭ്യമാക്കാൻ ലക്ഷ്യമുണ്ട്​. അടുത്ത ഡിസംബറിൽ പ്രധാന ഭക്ഷണ ഇനങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേളയും പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്​