ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി അവരുടെ പുതിയ മിക്സ് ഫ്ലിപ്പ് 2 ലോഞ്ച് ചെയ്‌തിരിക്കുകയാണ്
ബെയ്‌ജിംഗ്: ചൈനയിൽ ഷവോമി മിക്സ് ഫ്ലിപ്പ് 2 പുറത്തിറങ്ങി. ഷവോമിയുടെ ഏറ്റവും പുതിയ ക്ലാംഷെൽ ഫോൾഡബിൾ ഫോണിൽ 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുള്ള സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് സോക് സജ്ജീകരിച്ചിരിക്കുന്നു. 50 വാട്സ് വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5,165 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉള്ളത്. 4.01 ഇഞ്ച് വലിപ്പമുള്ള പുറം സ്‌ക്രീനിൽ ലൈക്ക ട്യൂൺ ചെയ്ത ഡ്യുവൽ ക്യാമറ യൂണിറ്റ് ഇതിലുണ്ട്. മിക്‌സ് ഫ്ലിപ്പ് 2-ന് 1.5കെ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉള്ള 6.86 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയുണ്ട്. രണ്ട് ഡിസ്‌പ്ലേകളും 3,200 നിറ്റ്‌സ് വരെ പീക്ക് ലോക്കൽ ബ്രൈറ്റ്‌നസ് നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഷവോമി മിക്സ് ഫ്ലിപ്പ് 2-ന്‍റെ വില 5,999 യുവാന്‍ (ഏകദേശം 71,500 രൂപ) ആണ്. 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി റാം, സ്റ്റോറേജ് മോഡലുകൾക്ക് യഥാക്രമം 6,499 യുവാന്‍ (ഏകദേശം 77,000 രൂപ), 7,299 യുവാന്‍ (ഏകദേശം 81,000 രൂപ) എന്നിങ്ങനെയാണ് വില. നെബുല പർപ്പിൾ, ലാറ്റിസ് ഗോൾഡ്, പ്ലം ഗ്രീൻ, ഷെൽ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഇത് ചൈനീസ് വിപണിയിൽ ലഭ്യമാണ്.
ഡ്യുവൽ സിം (നാനോ) ഷവോമി മിക്സ് ഫ്ലിപ്പ് 2, കമ്പനിയുടെ ഹൈപ്പർഒഎസ് 2 സ്‌കിൻ മുകളിൽ ആൻഡ്രോയ്‌ഡ് 15ൽ പ്രവർത്തിക്കുന്നു. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 120 ഹെര്‍ട്സ് വരെ ടച്ച് സാമ്പിൾ റേറ്റ്, 1.5കെ റെസല്യൂഷൻ എന്നിവയുള്ള 4.01 ഇഞ്ച് അമോലെഡ് കവർ ഡിസ്‌പ്ലേയാണ് ഇതിന്‍റെ സവിശേഷത. ഈ ബാഹ്യ ഡിസ്‌പ്ലേയ്ക്ക് ഷവോമിയുടെ ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് 2.0 സംരക്ഷണം ലഭിക്കുന്നു.
ഈ ഫോണിന് 6.86 ഇഞ്ച് അമോലെഡ് മെയിൻ ഡിസ്‌പ്ലേയും ഉണ്ട്. അതിൽ 1.5കെ റെസല്യൂഷൻ, 3,200 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ്, 300 ഹെര്‍ട്സ് ടച്ച് സാമ്പിൾ റേറ്റ്, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. ഈ ഫോൾഡബിൾ സ്‍മാർട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും 16 ജിബി വരെ റാമും പരമാവധി 1ടിബി സ്റ്റോറേജും ഉണ്ട്. ഇതിനൊരു മെറ്റൽ ഫ്രെയിമും ഹിഞ്ചും ലഭിക്കുന്നു.
ഷവോമി മിക്സ് ഫ്ലിപ് 2-ൽ ലെയിക്ക ബ്രാൻഡഡ് ഡ്യുവൽ ഔട്ട്‌വേർഡ്-ഫേസിംഗ് ക്യാമറ സജ്ജീകരണം ലഭിക്കുന്നു. ഓഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസർ ഇതിൽ ഉൾപ്പെടുന്നു. ഇതൊരു ലെയിക്ക Summilux ലെൻസാണ്. ഇത് 24 എംഎം ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്നു. 14 എംഎം ഫോക്കൽ ലെങ്തും ഓട്ടോഫോക്കസും ഉള്ള 50-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 32-മെഗാപിക്സൽ ക്യാമറയാണ് അകത്തെ ഡിസ്പ്ലേയിലുള്ളത്.
ഷവോമി മിക്സ് ഫ്ലിപ്പ് 2 ൽ 5,165 എംഎഎച്ച് ബാറ്ററിയും 67 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 50 വാട്സ് വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉണ്ട്. ഷവോമി മിക്സ് ഫ്ലിപ്പിന്‍റെ 4,780 എംഎഎച്ച് ബാറ്ററിയെ അപേക്ഷിച്ച് ഇതൊരു പ്രധാന പുരോഗതിയാണ്. തെർമൽ മാനേജ്മെന്‍റിനായി ഹാൻഡ്‌സെറ്റിന് ഡ്യുവൽ വേപ്പർ ചേമ്പർ ത്രിമാന കൂളിംഗ് സിസ്റ്റം ഉണ്ട്. തുറക്കുമ്പോൾ ഇത് 166.89x73.8x7.57 എംഎംഉം അടച്ച രൂപത്തിൽ 86.13x73.8x15.87എംഎം ലഭിക്കുന്നു. 199 ഗ്രാം ആണ് ഭാരം.
ഷവോമി മിക്സ് ഫ്ലിപ്പ് 2-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, നാവിക്, എന്‍എഫ്‌സി, ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്സ്, Beidou, ഒരു യുഎസ്‌ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഡിസ്റ്റൻസ് സെൻസർ, ഇ-കോമ്പസ്, ഫ്ലിക്കർ സെൻസർ, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ലീനിയർ മോട്ടോർ, ഐആര്‍ കൺട്രോൾ, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകൾ ഹാൻഡ്‌സെറ്റിൽ ലഭിക്കുന്നു.



