ഷവോമി റെഡ്മീ 4എ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്ക്. ഫ്ലാഷ് സെയില്‍ ആണ് മാര്‍ച്ച് 23ന് നടക്കുക. ആമസോണ്‍ ഇന്ത്യ വഴിയും ഷവോമിയുടെ എംഐ.കോം വഴിയുമാണ് വില്‍പ്പന. ഷവോമിയുടെ റെഡ്മീ 3എസ്, റെഡ്മീ 3എസ് പ്രൈം എന്നിവ വില്‍പ്പനയ്ക്ക് എത്തുന്നതിന് ഒരു ദിവസം മുന്‍പാണ് റെഡ്മീ 4എ ഫ്ലാഷ് സെയിലിന് എത്തുന്നത്. 

റെഡ്മീ 4എ, ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, പിങ്ക് എന്നീ കളറുകളില്‍ എല്ലാം ഈ ഫോണ്‍ ലഭിക്കും. 5 ഇഞ്ചാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡിയാണ് സ്ക്രീന്‍. 2ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 13 എംപിയാണ് പ്രധാന ക്യാമറ. 5എംപിയാണ് മുന്‍ ക്യാമറ. 3120എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ബാറ്ററി നോണ്‍ റിമൂവബിള്‍ ആണ്.

4ജി വിഒഎല്‍ടിഇ സാധ്യമാകുന്ന ഫോണില്‍ ഇരട്ട സിം ഉപയോഗിക്കാന്‍ സാധിക്കും. 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ക്യൂവല്‍ കോം പ്രോസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.