മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രം

വിജയിയെ (Vijay) നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്‍ത ബീസ്റ്റിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ (Beast Trailer) പുറത്തെത്തി. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. എക്സ്പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.

മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രമാണിത്. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏപ്രില്‍ 13ന് ചിത്രം തിയറ്ററുകളിലെത്തും.

YouTube video player

ബി​ഗ് ബോസിൽ മോഹൻലാൽ ഇന്നെത്തും; എലിമിനേഷൻ, വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ?

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബി​ഗ് ബോസ്(Bigg Boss) മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ 17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്. ഷോ തുടങ്ങി ഒരുവാരം പിന്നിടുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. ഇതിനോടകം ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് എപ്പിസോഡുകളിൽ നിന്നും വ്യക്തമായി കഴിഞ്ഞു. ഇന്ന് ബി​ഗ് ബോസ് സീസൺ 4ലെ ആദ്യ വീക്കൻഡ് ആണ്. അതായത് ഷോ അവതാരകനായ മോഹൻലാൽ എത്തുന്ന ദിവസം. 

മോഹൻലാൽ എത്തുന്ന എപ്പിസോഡ് ആയതുകൊണ്ട് തന്നെ എന്തൊക്കെയാകും ബി​ഗ് ബോസ് വീട്ടിൽ ഇന്ന് കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ക്യാപ്റ്റൻ ഒഴികെയുള്ള പതിനാറ് മത്സരാർത്ഥികളും ഈ ആഴ്ച ഡയറക്ട് നോമിനേഷനിൽ ആയിരിക്കുകയാണ്. ഇതിൽ ആരൊക്കെ വീട്ടിൽ തുടർന്നു കാണുമെന്നും കാണില്ലാ എന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ എന്നും ബി​ഗ് ബോസ് ആരാധകർ ചോദിക്കുന്നുണ്ട്. ജാസ്മിനെയും റോബിനെയും മോഹൻലാൽ ശകാരിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. 

അതേസമയം, ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേര്‍ മത്സരച്ചൂടിലേക്ക് ബി​ഗ് ബോസ് മത്സരാർത്ഥികൾ എത്തിയിരുന്നു. ലക്ഷ്മി പ്രിയയ്ക്ക് എതിരെ ആയിരുന്നു ആദ്യം ഷോയിൽ വിമർശനങ്ങൾ ഉയർന്നത്. ലക്ഷ്മി സ്വയം ലീഡർഷിപ്പ് എടുക്കുന്നു എന്നതായിരുന്നു മറ്റ് മത്സരാർത്ഥികളുടെ പരാതി. ജാസ്മിനും നിമിഷയും ഡെയ്സിയും ലക്ഷ്മിക്ക് എതിരെ നടത്തിയ പരാമർശങ്ങളും ശ്രദ്ധനേടിയിരുന്നു 

എന്നാൽ, ഡോ. റോബിനും ജാസ്മിനും തമ്മിലുള്ള പോരിനായിരുന്നു പിന്നീട് ബി​ഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വീക്കിലി ടാസ്ക് മുതലായിരുന്നു ഇരുവരും തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്. ടാസ്ക്കിലെ പാവ ക്യാപ്റ്റന്റെ മുറിയിൽ ഒളിപ്പിച്ചത് താനാണെന്ന് ആദ്യം റോബിൻ പറയാത്തതായിരുന്നു തുടക്കം. പിന്നീട് നടന്ന എപ്പിസോഡുകളിൽ ഇരുവരുടെയും തർക്കം മുറുകുന്നതയാണ് പ്രേക്ഷകർ കണ്ടത്. ഇതിനോടകം തന്നെ ഷോയിൽ റോബിന്റെ സ്ട്രാറ്റർജി എത്രത്തോളമാണെന്ന് സഹമത്സരാർത്ഥികൾക്ക് മനസ്സിലായി കഴിഞ്ഞു. എന്തായാലും ഷോയുടെ ആദ്യ വീക്കൻഡ് ആയ ഇന്ന് എന്തൊക്കെയാകും ബി​ഗ് ബോസിൽ നടക്കുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.