ജയറാം-ഉർവശി താരജോഡി വീണ്ടും ഒന്നിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം കോമഡി ഫാമിലി ഡ്രാമയാണ്.

സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ'യുടെ ട്രെയിലർ പുറത്ത്. നേരത്തെ പുറത്ത് വന്ന ടൈറ്റിൽ ടീസർ പോലെ തന്നെ, പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ചിരിയും സസ്പെൻസും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും എല്ലാം ഉൾപ്പെടുത്തിയ ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 5ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. പ്രശസ്ത തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബുഷൻ പാർട്ണർ. പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming