തമന്നയുടെ ഒഡെല 2 ടീസർ പുറത്തിറങ്ങി. 2022-ൽ പുറത്തിറങ്ങിയ ഒഡെല റെയിൽവേ സ്റ്റേഷന്‍റെ തുടർച്ചയാണ് ചിത്രം. തമന്ന സന്യാസി വേഷത്തിലെത്തുന്ന ഫാന്റസി ഹൊറർ ചിത്രമാണിത്.
ദില്ലി: തമന്നയുടെ വരാനിരിക്കുന്ന ചിത്രം ഒഡെല 2 ന്‍റെ ഔദ്യോഗിക ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. 2022 ലെ തെലുങ്ക് ചിത്രമായ ഒഡെല റെയിൽവേ സ്റ്റേഷന്‍റെ തുടർച്ചയാണ് ഒഡെല 2.
ഇൻസ്റ്റാഗ്രാമിൽ ഒഡെല 2 ന്‍റെ ടീസർ പങ്കുവെച്ചുകൊണ്ട് തമന്ന എഴുതിയത് ഇങ്ങനെയാണ് “പിശാച് മടങ്ങിവരുമ്പോൾ, ഭൂമിയും പൈതൃകവും സംരക്ഷിക്കാൻ ഒരു ദിവ്യൻ മുന്നോട്ട് വരുന്നു. ഒഡെല 2 ഉടൻ തിയേറ്ററുകളിലെത്തും".
ആദ്യ ചിത്രം ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്‍റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങുന്നത്. ശിവ ശക്തി സംബന്ധിച്ച് ഒന്നിലധികം പരാമർശങ്ങളുണ്ട് ടീസറില്‍. തമന്ന മെറൂൺ വസ്ത്രം ധരിച്ച്, രുദ്രാക്ഷം ധരിച്ച് സന്യാസി വേഷത്തിലാണ് എത്തുന്നത്. ഒരു ഡിവൈന്‍ വേഷത്തിലാണ് താരം. അതിനാല്‍ ഗ്ലാമര്‍ റോളില്‍ അല്ല താരം എന്ന് വ്യക്തമാണ്.
ഇരുണ്ട ശക്തികൾ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ഇത് രക്തച്ചൊരിച്ചിലിലേക്കും പീഡനങ്ങളിലേക്കും നയിക്കുന്നുവെന്നും അതിനെ ഒരു ദിവ്യശക്തി തടയുന്നുവെന്നുമാണ് ചിത്രത്തിന്‍റെ സൂചന എന്നാണ് ടീസർ പറയുന്നത്.
തമന്ന ഭാട്ടിയ ഒഡെല 2 ടീസർ മഹാ കുംഭമേളയില്‍ വച്ച് ലോഞ്ച് ചെയ്തിരുന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പം പ്രയാഗ്‌രാജില്‍ എത്തിയായിരുന്നു ടീസര്‍ ലോഞ്ചിംഗ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ തമന്ന തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ശിവരാത്രിയിലാണ് തമന്ന ഒഡെല 2 ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
സുദ്ദല അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിർമ്മിക്കുന്നത് മധു ക്രിയേഷൻസും സമ്പത്ത് നന്ദി ടീം വർക്കുമാണ്. തമന്ന ഭാട്ടിയയെ കൂടാതെ, വസിഷ്ഠ എൻ സിംഹ, ഹെബാ പട്ടേൽ, നാഗ മഹേഷ്, വംശി, യുവ എന്നിവരും അഭിനയിക്കുന്നു.
തമന്നയുടെ രണ്ട് സൂപ്പർ ഫേസ് പാക്കുകളിതാ...
ഓണ്‍ലൈൻ ബെറ്റിംഗ് ആപ് കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇഡി, ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു
