Asianet News MalayalamAsianet News Malayalam

'നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ?': സുരേഷ് ഗോപിയുടെ വരാഹം, ജന്മദിനത്തില്‍ ടീസര്‍ ഇറങ്ങി

ഒരു ത്രില്ലര്‍ ചിത്രമാണ് വരുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
 

Varaaham teaser  suresh gopi movie Suraj Venjaramoodu Gautham Vasudev Menon vvk
Author
First Published Jun 26, 2024, 10:28 AM IST

കൊച്ചി: സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ടീസര്‍ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ജന്‍മദിനത്തിലാണ് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ടീസര്‍ പുറത്തുവിട്ടത്. ഒരു ത്രില്ലര്‍ ചിത്രമാണ് വരുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. കൂളിം​ഗ് ​ഗ്ലാസ് ധരിച്ച്, ബ്ലക് ബാക്​ഗ്രൗണ്ടിൽ നിൽക്കുന്ന സുരേഷ് ​ഗോപി കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കും. 'നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്', എന്നാണ് പോസ്റ്റർ പങ്കുവച്ച് സുരേഷ് ​ഗോപി കുറിച്ചത്. പൃഥ്വിരാജ്, ദിലീപ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒട്ടനവധി താരങ്ങളും സംവിധായകരും ഉള്‍പ്പടെ നൂറോളം പേരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ, നവ്യ നായകർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനൽ വി ദേവൻ ആണ്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് വരാഹം നിർമ്മിച്ചിരിക്കുന്നത്.

 സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രം എന്ന ലേബലിലാണ് വരാഹം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്. പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാഹം. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ- സംഭാഷണം മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ലിറിക്സ് ഹരിനാരായണൻ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, പ്രോമോ കട്ട്സ്- ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ്  കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പി ആർ ഓ മഞ്ജു ഗോപിനാഥ് സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്ക്സ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഹേ റാമില്‍ ഷാരൂഖ് പ്രതിഫലം എത്ര വാങ്ങി?: കമൽഹാസൻ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു

20 കൊല്ലം പഴക്കമുള്ള 'ഗോസിപ്പ് ഭൂതത്തെ' തുറന്ന് വിട്ട് തൃഷയുടെ പോസ്റ്റ്; ദളപതി തൃഷ ബന്ധം വീണ്ടും ചര്‍ച്ച !
 

Latest Videos
Follow Us:
Download App:
  • android
  • ios