Asianet News MalayalamAsianet News Malayalam

സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ സുഖയാത്ര, പാവങ്ങളുടെ വന്ദേ ഭാരത് ട്രാക്കിൽ!

വന്ദേ സാധാരന് എക്‌സ്പ്രസ് ആളുകൾക്ക് താങ്ങാനാവുന്ന മറ്റൊരു യാത്രാ ഓപ്ഷൻ നൽകും. ഇതുമായി ബന്ധപ്പെട്ട് വന്ദേസാധരൻ എക്സ്പ്രസിന്റെ ട്രയൽ റണ്ണും ആരംഭിച്ചു. വന്ദേ ഓർഡിനറി ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ വഡോദരയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

All you needs to knows about Vande Sadharan Express train
Author
First Published Nov 7, 2023, 2:01 PM IST

യാത്രക്കാരുടെ സൗകര്യാർത്ഥം തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് അടുത്തകാലത്തായി ഇന്ത്യൻ റെയിൽവേ. ഈ പരമ്പരയിൽ വന്ദേ സാധരൻ ട്രെയിൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് പോലെ ഈ ട്രെയിനും ഒരു സെമി ഹൈ സ്പീഡ് ട്രെയിനായിരിക്കും. വന്ദേ സാധന് എക്‌സ്പ്രസ് ആളുകൾക്ക് താങ്ങാനാവുന്ന മറ്റൊരു യാത്രാ ഓപ്ഷൻ നൽകും. വന്ദേസാധരൻ എക്സ്പ്രസിന്റെ ട്രയൽ റണ്ണും ഇപ്പോള്‍ ആരംഭിച്ചു. വന്ദേ ഓർഡിനറി ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ വഡോദരയിലെത്തി. ഇതിന്റെ വീഡിയോ വൈറലാകുകയാണ്. ഇതാ വന്ദേ സാധാരണ്‍ എക്സ്പ്രസിനെക്കുറിച്ച് ചില കാര്യങ്ങല്‍ അറിയാം.  

വന്ദേ ഭാരത് പോലെ, ഈ ട്രെയിനും സെമി-ഹൈ സ്പീഡ് ആയിരിക്കും. അത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഓടും. ഈ ട്രെയിനിന് വന്ദേ ഭാരത് പോലെയുള്ള ഓട്ടോമാറ്റിക് വാതിലുകളും ട്രെയിനിന് 22 കോച്ചുകളുമുണ്ടാകും. വന്ദേ സാധരൻ എക്സ്പ്രസ് എൽഎച്ച്ബി നോൺ എസി ത്രീ ടയർ സ്ലീപ്പർ ട്രെയിനായിരിക്കും. വന്ദേ ഭാരത് ട്രെയിന് പോലെ സുഖപ്രദമായ യാത്രാ സൗകര്യം വന്ദേ സാധരൻ എക്സ്പ്രസിലും ലഭ്യമാകും. അതേ സമയം, ഈ ട്രെയിനിന്റെ നിരക്കും അതിന്റെ പേരുപോലെ തന്നെ ലളിതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ട്രെയിനിൽ 22 കോച്ചുകളുണ്ടാകും. 

യാത്രികരുടെ എണ്ണത്തില്‍ അമ്പരപ്പിച്ച് കേരളത്തിലെ വന്ദേ ഭാരത്; മലര്‍ത്തിയടിച്ചത് മുംബൈ-ഗുജറാത്ത് ട്രെയിനിനെ!

ഈ വന്ദേസാധരൻ ട്രെയിനിൽ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എല്ലാ സീറ്റിലും ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് പ്രതീക്ഷിക്കാം. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. മാത്രമല്ല, വന്ദേ ഭാരത് എക്‌സ്പ്രസിന് സമാനമായി ഓട്ടോമാറ്റിക് ഡോർ സംവിധാനവും ട്രെയിനിൽ സജ്ജീകരിക്കും. അത് യാത്രയുടെ ഓരോനിമിഷവും പകര്‍ത്തും. ഇതാദ്യമായാണ് നോൺ എസി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് ഡോറുകൾ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാകുന്നത്. നേരത്തെ, വന്ദേഭാരത് ട്രെയിനുകളുടെ ഉയർന്ന നിരക്കിന്റെ പേരിൽ റെയിൽവേക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നതിനാല്‍ വന്ദേ സാധരൻ സർവീസിന് സാധാരണ നിരക്കുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ കൂടുതല്‍ യാത്രക്കാർക്ക് സഹായകമാകും. 

വന്ദ് ഭാരത് എന്നാല്‍
വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി അത്യാധുനിക മെയിഡ് ഇൻ ഇന്ത്യ ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍.  2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ദില്ലിക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലായിരുന്നു നാലുവര്‍ഷം മുമ്പ് വന്ദേഭാരത് എക്‌സ്പ്രക്‌സ് ആദ്യമായി ഓടിത്തുടങ്ങിയത്. അന്നുമുതല്‍ സൂപ്പര്‍ഹിറ്റാണ് ഈ ട്രെയിൻ സര്‍വ്വീസുകള്‍. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ വന്ദേ സാധരൻ കുറഞ്ഞ നിരക്കിലുള്ള യാത്രാ ഓപ്ഷനാണ്, അതിൽ സ്ലീപ്പർ കോച്ചുകളും അധിക സ്ഥലങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ സീറ്റിംഗ് സൗകര്യവും ഉണ്ടാകും. വന്ദേ ഭാരത് എക്‌സ്‌പ്രസിനേക്കാൾ വേഗത കുറഞ്ഞതാണ് പുതിയ ട്രെയിൻ. എന്നാൽ ചെലവ് കുറഞ്ഞ യാത്രയാണ് ലക്ഷ്യമിടുന്നത്.

youtubevideo

Follow Us:
Download App:
  • android
  • ios