Asianet News MalayalamAsianet News Malayalam

ബഹിരാകാശ നിലയത്തിൽ ചൈന കൃഷിയും തുടങ്ങി, അമേരിക്ക ഞെട്ടി, സഞ്ചാരികൾ സന്തോഷത്തിൽ!

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങിൽ ആണ് ആദ്യമായി ചീരയിലയും ചെറി തക്കാളിയും കൃഷി ചെയ്‍തത്. ബർഗറുകളിൽ ഉപയോഗിക്കാനായിട്ടാണ് ഇത്. വിളകളും വളർന്നു. ഇതോടെ ചൈനീസ് ശാസ്ത്രജ്ഞർ അവരുടെ വിജയത്തിൽ വളരെ സന്തോഷിക്കുന്നു. കാരണം ഇതിനുമുമ്പ് അമേരിക്കയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) മാത്രമാണ് ഇത്തരം കൃഷി നടന്നിരുന്നത്. 

China successfully grows lettuce and tomatoes aboard Tiangong space station travelers become happy
Author
First Published Nov 12, 2023, 2:11 PM IST

ചൈന അതിന്റെ ബഹിരാകാശ നിലയത്തിൽ തക്കാളിയും ഉള്ളിയും ചീരയും വളർത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ അമേരിക്കയുടെ നേട്ടത്തിനൊപ്പം ചൈനയും എത്തി. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങിൽ ആണ് ആദ്യമായി ചീരയിലയും ചെറി തക്കാളിയും കൃഷി ചെയ്‍തത്. ബർഗറുകളിൽ ഉപയോഗിക്കാനായിട്ടാണ് ഇത്. വിളകളും വളർന്നു. ഇതോടെ ചൈനീസ് ശാസ്ത്രജ്ഞർ അവരുടെ വിജയത്തിൽ വളരെ സന്തോഷിക്കുന്നു. കാരണം ഇതിനുമുമ്പ് അമേരിക്കയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) മാത്രമാണ് ഇത്തരം കൃഷി നടന്നിരുന്നത്. 

ചൈനയിൽ നിന്നുള്ള ഷെൻഷൗ 16 ദൗത്യത്തിലെ ബഹിരാകാശയാത്രികരാണ് ടിയാങ്കോങ് ബഹിരാകാശ നിലയത്തിൽ ചീരയും തക്കാളിയും കൃഷി ചെയ്‍തത്. ചൈനയുടെ ഭാവിയിലെ ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാണ് വിളകൾ വളർത്തുന്നത്. മിഷൻ കമാൻഡർ ജിംഗ് ഹൈപെങ്, ബഹിരാകാശയാത്രികരായ ഷു യാങ്‌ഷോ, ഗുയി ഹൈച്ചാവോ എന്നിവർ മെയ് മുതൽ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്നു. ഇവർ അടുത്തിടെ ഭൂമിയിലേക്ക് മടങ്ങി. 

രണ്ട് പ്രത്യേക തരം ഉപകരണങ്ങളുടെ സഹായത്തോടെ, ബഹിരാകാശ നിലയത്തിൽ ചീരയും ചെറി തക്കാളിയും വളർത്തിയത്. ജൂണിൽ നാല് കൂട്ടം ചീര നട്ടു. രണ്ടാമത്തെ കൃഷി ഓഗസ്റ്റിൽ ആരംഭിച്ചു. അതിൽ ടെറി തക്കാളിയും പച്ച ഉള്ളിയും നട്ടു. മൂന്നും വളർത്തുന്നതിൽ വിജയമുണ്ടായി.  ഇത് മാത്രമല്ല, ഭൂമിയിലെ ബഹിരാകാശ നിലയത്തിന്റെ തനിപ്പകർപ്പും അവിടെയുള്ളതിന് സമാനമായ പരിസ്ഥിതിയും ചൈനയുടെ ബഹിരാകാശ ഗവേഷണ പരിശീലന കേന്ദ്രം സൃഷ്ടിച്ചു. അങ്ങനെ ചെടികൾ, വിളകൾ, പഴങ്ങൾ എന്നിവ നടുന്നതിൽ പരീക്ഷണങ്ങൾ നടത്താം. വിളകളിലെ സ്വാധീനം പഠിക്കാൻ കഴിയും. ബഹിരാകാശത്തെ സസ്യങ്ങളും കരയിൽ വളരുന്ന സസ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. ബഹിരാകാശത്ത് വിളകൾ വളർത്തുന്നത് ദൈർഘ്യമേറിയ പദ്ധതിയുടെ ഭാഗമാണ്. 

ബഹിരാകാശ നിലയത്തിൽ ചെടികൾ വളർത്തുന്നത് എൻവയോൺമെന്റൽ കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ഇസിഎൽഎസ്എസ്) പരീക്ഷിക്കുകയാണെന്ന് ചൈന ആസ്ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിലെ ഗവേഷകനായ യാങ് റെൻസെ പറഞ്ഞു. ഭാവിയിൽ വലിയ തോതിൽ വിളകൾ വളർത്താൻ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കാം. 

ഏതെങ്കിലും ഗ്രഹത്തിൽ മനുഷ്യവാസം രൂപപ്പെടുമ്പോൾ, അവിടെ എൻവയോൺമെന്റൽ കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം ആവശ്യമായി വരും. പ്രത്യേകിച്ച് ചന്ദ്രനിലും ചൊവ്വയിലും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വളരുന്ന സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ നൽകുകയും ചെയ്യും. ബഹിരാകാശ സഞ്ചാരികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2030ന് മുമ്പ് രണ്ട് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.  ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ILRS) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios