Asianet News MalayalamAsianet News Malayalam

'അതുല്യമായ അനുഭവം'; ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് വി മുരളീധരൻ 

ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേ​ഗത്തിലാണെന്നും അദ്ദേഹം കുറിച്ചു.

minister V Muraleedharan wrote bullet train journey  experience in Japan prm
Author
First Published Nov 13, 2023, 11:20 AM IST

ദില്ലി: ജപ്പാൻ സന്ദർശനത്തിനിടെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ  (ട്വിറ്റർ) ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേ​ഗത്തിലാണെന്നും അദ്ദേഹം കുറിച്ചു. ജപ്പാനിലെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനുകളാണ് ഷിൻകാൻസൻ. മണിക്കൂറിൽ 320 കിലോമീറ്ററാണ് വേ​ഗത. ജപ്പാനിൽ ഒമ്പത് ഷിൻകാൻസെൻ പാതകളാണുള്ളത്.

Read More.... 'അടിയന്തര പ്രാധാന്യം'! അതിവേഗ പാതക്ക് പച്ചവെളിച്ചം നൽകിയ റെയിൽവേ ബോർഡ്; കേരള സർക്കാരിന് പ്രതീക്ഷ എത്രത്തോളം?

1964ലാണ് ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത്. നിലവിൽ 2,830.6 കി.മീ അതിവേ​ഗ പാതയാണ് ജപ്പാനിലുള്ളത്. മിനി-ഷിൻകാസെൻ ലൈനുകളും വികസിപ്പിച്ചു. ഈ പാതയിലോടുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളുടെ വേ​ഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. 2015 ഏപ്രിലിൽ എസ് സി മാ​ഗ്ലേവ് ട്രെയിനുകൾ 603 വേ​ഗതയിൽ ഓടി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് റൂട്ട് നിർമാണം പുരോ​ഗമിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios