Asianet News MalayalamAsianet News Malayalam

സുദർശൻ സേതു റെഡി, രാജ്യത്തിന് ഏറ്റവും നീളം കൂടിയ കേബിൾ പാലം സമ്മാനിച്ച് മോദി, ചെലവ് 978 കോടി!

ജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഏകദേശം 2.32 കിലോമീറ്റർ നീളമുള്ള സുദർശൻ സേതു ഞായറാഴ്ച പുലർച്ചെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 980 കോടി രൂപയാണ് ഈ മനോഹര പാലത്തിന്‍റെ നിർമാണത്തിന് ചെലവായയത്. 

Specialties of Sudarshan Setu longest cable-stayed bridge in India  opened by PM Modi
Author
First Published Feb 26, 2024, 10:13 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തിന് ഏറ്റവും നീളം കൂടിയ കേബിൾ പാലം സമ്മാനിച്ചു. ഗുജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഏകദേശം 2.32 കിലോമീറ്റർ നീളമുള്ള സുദർശൻ സേതു ഞായറാഴ്ച പുലർച്ചെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 980 കോടി രൂപയാണ് ഈ മനോഹര പാലത്തിന്‍റെ നിർമാണത്തിന് ചെലവായയത്. 

ശ്രീകൃഷ്ണൻ്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെറ്റ് ദ്വാരക. ഓഖ മെയിൻലാൻ്റിനെയും ഗുജറാത്തിലെ ബെറ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേ പാലമാണ് 'സുദർശൻ സേതു'. പാലത്തിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഉണ്ടായിരുന്നു. ഏകദേശം 2.5 കിലോമീറ്റർ നീളമുള്ള ഈ പാലം ദ്വാരകാധിഷ് ക്ഷേത്രം സന്ദർശിക്കുന്ന നിവാസികൾക്കും തീർഥാടകർക്കും വലിയ പ്രാധാന്യമുണ്ട്.

തൻ്റെ സ്വപ്ന പദ്ധതിയായ ഓഖ-ബെറ്റ് ദ്വാരക സിഗ്നേച്ചർ പാലത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, ഗുജറാത്തിൻ്റെ വികസന യാത്രയിലെ സുപ്രധാന അവസരമാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സുദർശൻ സേതുവിൻ്റെ ഉദ്ഘാടനത്തിന് മുമ്പ് പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ബെറ്റ് ദ്വാരക ക്ഷേത്രത്തിലെത്തി ഞായറാഴ്ച രാവിലെ പ്രാർത്ഥനകൾ നടത്തി.

സുദർശൻ സേതുവിന്‍റെ ചില പ്രത്യേകതകൾ അറിയാം
പ്രസിദ്ധമായ ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്കും തീർത്ഥാടകർക്കും 2.5 കിലോമീറ്റർ നീളമുള്ള ഈ പാലം വളരെ പ്രാധാന്യമർഹിക്കുന്നു. 2017ൽ കേന്ദ്രം ഈ പാലത്തിൻ്റെ തറക്കല്ലിട്ടു. ഓഖയ്ക്കും ബെറ്റ് ദ്വാരകയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ഭക്തർക്ക് പ്രവേശനം എളുപ്പമാക്കാൻ ഇത് ലക്ഷ്യമിടുന്നു. ഇതിൻ്റെ നിർമ്മാണത്തിന് മുമ്പ്, തീർത്ഥാടകർക്ക് ബെറ്റ് ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിലെത്താൻ ബോട്ടുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. 978 കോടി രൂപ ചെലവിലാണ് രണ്ടര കിലോമീറ്റർ നീളമുള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

'ഒരുപിടി അവിലുമായി ജന്മങ്ങൾ താണ്ടി'യ പോലെ മോദി കടലിൽ മുങ്ങി, ദ്വാരക കാഴ്ചകൾ ട്രെൻഡിംഗാകുന്നു!

സിഗ്നേച്ചർ ബ്രിഡ്‍ജ് സവിശേഷമായ രൂപകല്പനയിൽ പ്രശംസനീയമാണ്, ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ കൊണ്ട് അലങ്കരിച്ച നടപ്പാതയും ഇരുവശത്തും ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും ഇവിടെ ഉണ്ട്. നടപ്പാതയുടെ മുകൾ ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിച്ച് ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേഡ് ബ്രിഡ്ജ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഓഖ മെയിൻ ലാൻ്റിനെ ബെയ്റ്റ് ദ്വാരക ദ്വീപുമായി ബന്ധിപ്പിക്കുന്ന സുദർശൻ പാലം ഈ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios