തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയെങ്കിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയിരിക്കുന്നു. അത് രുചി കൂട്ടും എന്നാണ് കരുതുന്നത്. 

ഇന്ത്യയും പല വിദേശ രാജ്യങ്ങളും ജീവിതരീതികളിലും സംസ്കാരത്തിലും വലിയ വ്യത്യാസമുള്ളവയാണ്. ഇപ്പോൾ, ഒരു അമേരിക്കൻ യുവതി രണ്ട് വർഷത്തെ ഇന്ത്യൻ ജീവിതം കൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 10 പ്രധാന കാര്യങ്ങളാണ് അവർ വീഡിയോയിൽ പറയുന്നത്. 

കഴിഞ്ഞ് 2 വർഷങ്ങളായി താൻ ദില്ലിയിലാണ് താമസിക്കുന്നത്. ഇന്ത്യയിലെ തന്റെ ജീവിതം ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കി എന്നും അവർ പറയുന്നു. എന്തൊക്കെയാണ് ക്രിസ്റ്റൻ ഫിഷർ പറയുന്ന ആ 10 കാര്യങ്ങൾ എന്ന് നോക്കാം. 

സസ്യാഹാരം മാത്രം കഴിക്കാൻ തുടങ്ങി. ഭക്ഷണക്രമത്തിലെ ഈ മാറ്റത്തിന്റെ ധാർമ്മികവും ആരോഗ്യപരവുമായ കാരണങ്ങളെ കുറിച്ചും പറയുന്നുണ്ട്. 

ദില്ലിയിലെ കാലാവസ്ഥയ്ക്ക് യോജിച്ച കോട്ടൺ കുർത്തികളാണ് ഇപ്പോൾ താൻ ഏറെയും ധരിക്കുന്നത് എന്നും ക്രിസ്റ്റീൻ പറയുന്നു. 

​ഗതാ​ഗതത്തിന് പൊതു​ഗതാ​ഗത സംവിധാനമാണ് ഏറെയും ഉപയോ​ഗിക്കുന്നത്. 

ദിവസവും ചായ കുടിക്കുന്നത് ശീലമായിരിക്കുന്നു. 

സ്വകാര്യവിദ്യാലയങ്ങൾ നല്ല വിദ്യാഭ്യാസം നൽകുന്നു. പണം കുറവുമാണ്. അതിനാൽ കുട്ടികളെ അവിടെ വിടുന്നു. 

View post on Instagram

തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയെങ്കിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയിരിക്കുന്നു. അത് രുചി കൂട്ടും എന്നാണ് കരുതുന്നത്. 

ദിവസവും ഹിന്ദി ഭാഷ ഉപയോ​ഗിക്കുന്നു.

യുഎസ്സിൽ കൂടുതൽ ഉപകരണങ്ങൾ ഉപയോ​ഗിച്ചാണ് വീട്ടുജോലികൾ ചെയ്യുന്നത്. അതിന് പകരമായി ഉപകരണങ്ങളുടെ ഉപയോ​ഗം കുറച്ചുകൊണ്ട് വീട്ടുജോലികൾ ചെയ്യുന്നു. 

ബാത്ത്റൂമിൽ ഹാൻഡ് പമ്പുകൾ ഉപയോ​ഗിക്കുന്നു. 

ഇതൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന പ്രധാനപ്പെട്ട 10 മാറ്റങ്ങളായി ക്രിസ്റ്റൻ‌ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം