പുറത്തുനിന്ന് വാങ്ങിയാൽ 50 മുതൽ 100 രൂപ വരെ വിലവരുന്ന ഭക്ഷണമാണിതെന്നും, ഇവിടെ വെറും 10 രൂപയ്ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജീവനക്കാർക്ക് മികച്ച ഉച്ചഭക്ഷണം നൽകുക എന്നത് ഒരു കമ്പനി ചെയ്യുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ്. അതുപോലെ, ഒരു കമ്പനി ജീവനക്കാർക്ക് നൽകുന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെറും 10 രൂപയ്ക്കാണ് തങ്ങളുടെ കമ്പനി ഈ ഭക്ഷണം നൽകുന്നതെന്നാണ് ആനന്ദ് കുമാർ എന്ന സെക്യൂരിറ്റി ജീവനക്കാരൻ വീഡിയോയിൽ പറയുന്നത്.
'കമ്പനി കാ ലഞ്ച് ഒൺലി 10 റുപ്പീസ് മേം' (കമ്പനി ഉച്ചഭക്ഷണം വെറും 10 രൂപയ്ക്ക്) എന്ന ക്യാപ്ഷനോടെയാണ് ആനന്ദ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കൂട്ടുകാരെ, കമ്പനിയിൽ നിന്നുള്ള ഭക്ഷണം എത്തിക്കഴിഞ്ഞു. ഞങ്ങളുടെ കമ്പനി ഇതിനായി 10 രൂപ മാത്രമാണ് ഈടാക്കുന്നത്. ഉച്ചഭക്ഷണ സമയമായി, കമ്പനി ഇന്ന് എന്താണ് അയച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.
ഒരു പ്ലാസ്റ്റിക് കവറിലുള്ള ഭക്ഷണം തുറന്ന് കാണിക്കുന്ന വീഡിയോയിൽ ചോറ്, പരിപ്പുകറി, പാവയ്ക്ക ഫ്രൈ, മറ്റ് പച്ചക്കറികൾ, പപ്പടം, സവാള എന്നിവ കാണാം. പുറത്തുനിന്ന് വാങ്ങിയാൽ 50 മുതൽ 100 രൂപ വരെ വിലവരുന്ന ഭക്ഷണമാണിതെന്നും, ഇവിടെ വെറും 10 രൂപയ്ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'കമ്പനി ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ഒരാൾ കുറിച്ചത്. 'ഇത് ഏത് കമ്പനിയാണ്? എനിക്കും ഇവിടെ ഒരു ജോലി വാങ്ങിത്തരൂ' എന്ന് വേറൊരാൾ കമന്റ് ചെയ്തു. അതേസമയം, കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം നൽകുന്നതിൽ സന്തോഷമുണ്ടെങ്കിലും, പ്ലാസ്റ്റിക് കവറുകൾക്ക് പകരം കണ്ടെയ്നറുകളിലോ പാത്രങ്ങളിലോ ഭക്ഷണം പായ്ക്ക് ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്നും ചിലർ ചൂണ്ടിക്കാട്ടി.


