ആനയെ അയാള്‍ കാറും കൊണ്ട് പിന്തുടരുന്നതും ആന ആകെ ഭയന്നരണ്ട് നീങ്ങുന്നതും കാണാം. ഒടുവില്‍ അത് ഭയന്ന് ഒരു മരത്തിന് പിന്നിലൊളിക്കുന്നത് കാണാം.
മൃഗങ്ങളോട്, മറ്റ് ജീവികളോട് ഒക്കെ കരുണ കാണിക്കാതിരിക്കുക എന്നത് മനുഷ്യര്‍ കാണിക്കുന്ന സ്വഭാവങ്ങളിലൊന്നാണ്. മാത്രമല്ല, അവയെ സ്വന്തം സന്തോഷത്തിന് വേണ്ടി ഉപദ്രവിക്കാനും പലര്‍ക്കും മടിയുണ്ടാവാറില്ല. ഒരാള്‍ ഒരു ആനയെ ഉപദ്രവിക്കുന്ന ഈ വീഡിയോ(Video) അതിന് ഒരുദാഹരണമാണ്.
'ഇത് തീർത്തും വെറുപ്പുളവാക്കുന്നതും, തെറ്റും ആണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെങ്കില്‍, നിങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെടണം' എന്ന അടിക്കുറിപ്പോടെ പൂർണ സെനവിരത്‌നെ എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ കാഴ്ചക്കാര്‍ക്കുവേണ്ടി വന്യമൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് ശരിയല്ല. ഇയാളെ കണ്ടെത്തി ശിക്ഷ നല്‍കണം എന്നും അതില്‍ പറയുന്നു.
ശ്രീലങ്കയിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ടിക് ടോക്കിലാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തത്. ടിക് ടോക്ക് ഉപയോക്താവ് @shashikagimhandha തന്റെ കാറുമായി കാട്ടാനയെ വിരട്ടി ഓടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. രാത്രിയിൽ ആളൊഴിഞ്ഞ റോഡിലൂടെ വാഹനമോടിക്കുമ്പോൾ അയാള്‍ ആനയെ കണ്ടു. എന്നാല്‍, ആര്‍ക്കും ഒരുപദ്രവവും ഉണ്ടാക്കാതെ സൗമ്യനായി നീങ്ങുന്ന ആനയെ അയാള്‍ കാറിന്‍റെ ലൈറ്റുപയോഗിച്ച് വിരട്ടുകയാണ്. എന്നിട്ട് അതുമുഴുവനും റെക്കോര്‍ഡ് ചെയ്യുന്നുമുണ്ട്.
ആനയെ അയാള്‍ കാറും കൊണ്ട് പിന്തുടരുന്നതും ആന ആകെ ഭയന്നരണ്ട് നീങ്ങുന്നതും കാണാം. ഒടുവില്‍ അത് ഭയന്ന് ഒരു മരത്തിന് പിന്നിലൊളിക്കുന്നത് കാണാം. ആളുകള്‍ക്ക് വീഡിയോ കണ്ട് ദേഷ്യം വന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. 'ഇത്തരം ക്രൂരതകള്‍ കാണിക്കുന്ന ആളുകളുണ്ട്', 'എന്തൊരു കഷ്ടമാണ്, തലച്ചോറില്ലാത്ത ടിക്ടോക്കര്‍' എന്നൊക്കെയാണ് ആളുകള്‍ കമന്‍റിട്ടിരിക്കുന്നത്. നിരവധിപ്പേർ ഇയാളെ കണ്ടെത്തി അർഹിക്കുന്ന ശിക്ഷ നൽകണം എന്നും കമന്റിട്ടു.
