Asianet News MalayalamAsianet News Malayalam

മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് പീസില്ല, വിവാഹച്ചടങ്ങിനിടെ പൊരിഞ്ഞ തല്ല്, വൈറലായി വീഡ‍ിയോ

ഭക്ഷണത്തിനിടെ രണ്ടുപേർ തമ്മിൽ വഴക്ക് നടക്കുന്നതും കാണാം. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയാണ്.

aggressive fight during wedding over mutton biriyani rlp
Author
First Published Aug 31, 2023, 4:06 PM IST

ആലപ്പുഴയിൽ കല്യാണസദ്യക്കിടെ പപ്പടം കിട്ടിയില്ല എന്നും പറഞ്ഞ് പൊരിഞ്ഞ തല്ല് നടന്ന വാർത്ത നാം കണ്ടതാണ്. സമാനമായ പല സംഭവങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല, ഭക്ഷണത്തിന്റെ പേരിൽ പലയിടങ്ങളിലും ഇതുപോലെ തല്ലും വഴക്കും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ, ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൺ പീസില്ല എന്നും പറഞ്ഞ് നടന്ന ഒരു അടിയാണ്. വെറും അടിയല്ല പൊരിഞ്ഞ അടി, പറക്കുന്ന അടി. 

‘X’ (ട്വിറ്റർ) -ലാണ് വീഡിയോ വൈറലായിരിക്കുന്നത്. എന്നാൽ, വീഡിയോയുടെ കാപ്ഷനിൽ ഇത് പാകിസ്ഥാനിലെ വിവാഹത്തിനിടെ നടക്കുന്നതാണ് എന്ന് പറയുന്നുണ്ട് എന്നതൊഴിച്ചാൽ വീഡിയോയുടെ ആധികാരികതയെ കുറിച്ച് ഉറപ്പില്ല. വീഡിയോയിൽ ഒരു വിവാഹച്ചടങ്ങിലെ ഡൈനിം​ഗ് ഹാൾ ആണ് കാണുന്നത്. ആളുകൾ ഭക്ഷണം കഴിക്കുന്നത് അതിൽ കാണാം. 

പെട്ടെന്ന്, ഭക്ഷണത്തിനിടെ രണ്ടുപേർ തമ്മിൽ വഴക്ക് നടക്കുന്നതും കാണാം. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയാണ്. രണ്ടുപേർ തമ്മിൽ നടന്ന വഴക്കിനിടെ കൂടുതൽ പേർ ഇടപെടുകയും പങ്കുചേരുകയും ഒക്കെ ചെയ്യുന്നുണ്ട്. അതിൽ കസേര എടുത്തുവരെ ആളുകൾ പരസ്പരം തല്ലുന്നത് കാണാം. വഴക്ക് പരിഹരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ ശ്രമിക്കുന്നും ഉണ്ട്. ഒരു ഘട്ടത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളടക്കം സ്ഥലത്തേക്ക് വരുന്നുണ്ട്.

ഏതായാലും വലിയ തല്ല് തന്നെയാണ് വീഡിയോയിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ‘X’ -ൽ പങ്ക് വച്ച വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. രസകരമായ കമന്റുകളാണ് പലരും വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios