ചായക്കടയെ ഏതാണ്ട് പൂര്‍ണ്ണമായും ആല്‍മരം വളര്‍ന്ന് മൂടിക്കഴിഞ്ഞുവെന്നതാണ്. മരത്തിന്‍റെ വേരുകള്‍ക്കിടയിലൂടെ വേണം ചായക്കടയിലേക്ക് കയറാന്‍.  കട മുഴുവനും ആല്‍മരം മൂടിയതാണെങ്കില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട് കടയ്ക്ക്.

പഭൂഖണ്ഡത്തിലെമ്പാടും ഒരു പോലെ സ്വീകാര്യമായ പാനീയമാണ് ചായ എന്നതിനാല്‍ തന്നെ, ഇന്ത്യയില്‍ ചായക്കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ട്രെയിനില്‍, റെയില്‍വേ സ്റ്റേഷനില്‍, റോഡ് വക്കില്‍. ബസ് സ്റ്റാന്‍റില്‍ എന്ന് വേണ്ട ഗ്രാമ പ്രദേശത്ത് പോലും ചായക്കട ഇല്ലാത്ത ഒരു നാല്‍ക്കവല കാണില്ലെന്നത് ചായയുടെ സ്വീകാര്യതയെയാണ് കാണിക്കുന്നത്. ഇതിനിടെയാണ് അസാധാരണമായ ഒരു ചായക്കടയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര തന്‍റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചത്.

പഞ്ചാബിലെ അമത്സറിലെ പ്രശസ്തമായ 'ടെമ്പിൾ ഓഫ് ടീ സർവീസ്' -ന്‍റെ ഹൃദയസ്പര്‍ശിയായ വീഡിയോയായിരുന്നു അത്. 80 വയസ്സുള്ള വൃദ്ധനായ ഒരു സിഖുകാരന്‍ 40 വർഷമായി നടത്തുന്ന ഒരു ചെറിയ ചായക്കട. അതും നൂറുവർഷത്തിലേറെ പഴക്കമുള്ള ഒരു ആല്‍മരത്തിന്‍റെ ചുവട്ടില്‍. ചായക്കടയുടെ ഏറ്റവും വലിയ പ്രത്യേകത ആ ചായക്കടയെ ഏതാണ്ട് പൂര്‍ണ്ണമായും ആല്‍മരം വളര്‍ന്ന് മൂടിക്കഴിഞ്ഞുവെന്നതാണ്. മരത്തിന്‍റെ വേരുകള്‍ക്കിടയിലൂടെ വേണം ചായക്കടയിലേക്ക് കയറാന്‍. കട മുഴുവനും ആല്‍മരം മൂടിയതാണെങ്കില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട് കടയ്ക്ക്. ഇവിടെ ചായയ്ക്ക് പ്രത്യേക തുകയില്ല. പകരം, ചായ കുടിച്ചവര്‍ക്ക് ഇഷ്ടമുള്ളത് അദ്ദേഹത്തിന് നല്‍കാം. 

വീട്ടമ്മയായി 13 വർഷത്തെ പരിചയം; സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവതിയുടെ സിവി !

Scroll to load tweet…

ഫോട്ടോഗ്രാഫറുടെ കൈക്കുമ്പിളില്‍ നിന്ന് വെള്ളം കുടിച്ചു, പിന്നാലെ കൈ കഴുകി ചിമ്പാന്‍സി; വൈറല്‍ വീഡിയോ !

അജിത് സിംഗ് എന്നാണ് ആ വൃദ്ധനായ ചായക്കടക്കാരന്‍റെ പേര്. മരത്തിന്‍റെ അടിയിലെ തന്‍റെ ചെറിയ കടയില്‍ ഇരുന്ന് അദ്ദേഹം സംസാരിക്കുന്നു. ചായയുണ്ടാക്കാനുള്ള കെറ്റിലുകളും പാത്രങ്ങളും അദ്ദേഹത്തിന് ചുറ്റും നിരന്നിരുന്നു. കൽക്കരി സ്റ്റൗവിൽ വലിയ പാത്രങ്ങളിൽ ചായ തിളയ്ക്കുന്നതും വീഡിയോയില്‍ കാണാം. ആ ചായ അദ്ദേഹം ഗ്ലാസുകളിലേക്ക് ഒഴിച്ചു. 'എന്തിനാണ് സൗജന്യമായി ചായ നൽകുന്നതെന്ന്' വീഡിയോ എടുക്കുന്നയാള്‍ ചോദിച്ചപ്പോൾ, 'നിസ്വാർത്ഥമായ സേവനം ചെയ്യാൻ അവസരം ലഭിക്കുന്നതിനാലാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

അമൃത്സറില്‍ വരുമ്പോള്‍ താന്‍ ഈ ചായക്കട സന്ദര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. “അമൃത്സറിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. എന്നാൽ അടുത്ത തവണ നഗരം സന്ദർശിക്കുമ്പോൾ, സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതിനോടൊപ്പം ബാബ 40 വർഷത്തിലേറെയായി നടത്തുന്ന ഈ 'ടെമ്പിൾ ഓഫ് ടീ സർവീസ്' സന്ദർശിക്കുന്നതിനും ശ്രമിക്കും. നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങൾ," വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി. പിന്നാലെ വീഡിയോ വൈറലായി. ആളുകള്‍ തങ്ങളുടെ സ്നേഹപ്രകടനത്തിനായി വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക