നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പലതരത്തിലുള്ള കമന്റുകളും ആളുകൾ പങ്ക് വച്ചു. അതേ സമയം ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ടുന്ന സുരക്ഷാ മാർ​ഗങ്ങളെ കുറിച്ചും അതിന്റെ നിയമവശങ്ങളെ കുറിച്ചും ഓർമ്മിപ്പിച്ചവരും കുറവല്ല.

പലതരത്തിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ, വാഹനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്ന അനേകം പേരാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലുള്ളത്. അവർക്കൊക്കെ ഇഷ്ടപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. ഒരു ഓട്ടോറി​ക്ഷയാണ് ഈ വീഡിയോയിലെ താരം. 

ഓട്ടോറിക്ഷയുടെ സ്റ്റണ്ടാണ് വീഡിയോയിൽ കാണുന്നത്. സ്റ്റണ്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഉടനെ തന്നെ അനേകം പേരാണ് വീഡിയോ കണ്ടത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ ധൈര്യവും കഴിവുമാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. എന്നാലും, ഈ ഡ്രൈവർ കൊള്ളാമല്ലോ എന്നാണ് പലരുടേയും അഭിപ്രായം. പലരും തങ്ങളുടെ അവിശ്വസനീയത കൂടി കമന്റ് സെക്ഷനുകളിൽ പങ്ക് വച്ചിട്ടുണ്ട്.

ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വീഡിയോകളും മറ്റ് കാര്യങ്ങളുമെല്ലാം പങ്ക് വയ്ക്കുന്ന ഓട്ടോ സ്റ്റാർ എന്ന പേജാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. ഓട്ടോറിക്ഷ രണ്ട് ടയറിൽ നിൽക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. മൂന്നാമത്തെ ടയർ റോഡിൽ സ്പർശിക്കുമ്പോൾ എല്ലാവരും കയ്യടിക്കുന്നതും വീഡിയോയിൽ ഉണ്ട്. റോഡിൽ നിൽക്കുന്ന പലരും അത്ഭുതത്തോടെ കാഴ്ച കാണുന്നതും ആ കാഴ്ച വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. 

നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പലതരത്തിലുള്ള കമന്റുകളും ആളുകൾ പങ്ക് വച്ചു. അതേ സമയം ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ടുന്ന സുരക്ഷാ മാർ​ഗങ്ങളെ കുറിച്ചും അതിന്റെ നിയമവശങ്ങളെ കുറിച്ചും ഓർമ്മിപ്പിച്ചവരും കുറവല്ല. ഇങ്ങനെയുള്ള സാഹസികമായ കാര്യങ്ങൾ ചെയ്യുമ്പോൾ അവരവരുടേയും ചുറ്റുമുള്ളവരുടേയും സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും പലരും വീഡിയോയ്ക്ക് താഴെ ഓർമ്മപ്പെടുത്തുന്നുണ്ട്. 

വൈറലായ വീഡിയോ കാണാം: 

View post on Instagram