ഇതിലെ ആനക്കുട്ടി മനോഹരമായ ചെറിയ പിങ്ക് വസ്ത്രവും പിങ്ക് ബോയും ധരിച്ച് ചുറ്റി നടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. 

കുട്ടി മൃഗങ്ങളുടെ പല വീഡിയോ(video)യും സാമൂഹിക മാധ്യമങ്ങളില്‍(social media) വൈറലാവാറുണ്ട്. കാരണം, വേറൊന്നുമല്ല. എല്ലാവര്‍ക്കും അവയുടെ കുറുമ്പും കുസൃതിയും ഇഷ്ടമാണ് എന്നത് തന്നെ. മിക്കവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കാറുണ്ട്. അതില്‍ പ്രധാനിയാണ് ആനക്കുട്ടികള്‍. ആനക്കുട്ടികളുടെയും ആനകളുടെയും നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇതും അങ്ങനെ ഒരു വീഡിയോ ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിലെ ആനക്കുട്ടി മനോഹരമായ ചെറിയ പിങ്ക് വസ്ത്രവും പിങ്ക് ബോയും ധരിച്ച് ചുറ്റി നടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. വീഡിയോ തുടരുമ്പോൾ, ഈ കുഞ്ഞ് ആനക്കുട്ടി കുറച്ച് കരിമ്പിൻ കഷണങ്ങൾ പിടിച്ച് കടിക്കാന്‍ തുടങ്ങുന്നു. ആനക്കുട്ടി കരിമ്പ് തിന്നുന്ന വീഡിയോയിൽ അത്ര രസകരമായി എന്താണ് ഉള്ളത് എന്ന് തോന്നാമെങ്കിലും ഈ ആനക്കുട്ടിയുടെ വസ്ത്രവും ബോയുമെല്ലാം ആളുകളെ വല്ലാതെ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

നിരവധി പേരാണ് വീഡിയോ കണ്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. നിരവധിപ്പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. 

വീഡിയോ കാണാം: 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…