Asianet News MalayalamAsianet News Malayalam

പെട്ടുമോനേ, പെട്ടു; മെട്രോയിലങ്ങിങ്ങ് പാഞ്ഞ് ജീവനുള്ള ഞണ്ടുകൾ, സഹയാത്രികർ ചെയ്തത്, വൈറലായി വീഡിയോ

അപ്പോഴേക്കും ഞണ്ടുകൾ പുറത്തിറങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാനുള്ള പരിപാടിയായിരുന്നു. എന്നാൽ, യാത്രക്കാരിൽ പലരും യുവതിയെ സഹായിക്കാനെത്തി.

bag full of live crabs broke in metro passengers helps woman watch video
Author
First Published Oct 1, 2024, 3:56 PM IST | Last Updated Oct 1, 2024, 5:53 PM IST

ഒരു മെട്രോയിൽ സംഭവിച്ച രസകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും കവറുകളിൽ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ കവർ പൊട്ടി അവ നിലത്ത് വീഴുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഈ മെട്രോയിലും ഉണ്ടായത്. കവർ പൊട്ടി മെട്രോയിലാകെ വീണതാവട്ടെ ജീവനുള്ള ഞണ്ടുകളും..!

അതേ, ഒരു സ്ത്രീ ജീവനുള്ള ഞണ്ടുകളുമായി മെട്രോയിൽ പോകുമ്പോഴാണ് സംഭവം. അവരുടെ കയ്യിലെ കവർ പൊട്ടിപ്പോവുകയായിരുന്നു. ഇതോടെ, ആകപ്പാടെ പരിഭ്രാന്തിയിലായ യുവതി എന്ത് ചെയ്യണം എന്ന് അറിയാതെ നേരെ വാതിലിന്റെ അടുത്ത് പോയി അന്ധാളിച്ച് നിൽക്കുന്നത് കാണാം. എന്നാൽ, അവരുടെ സഹയാത്രികർ പൊളിയായിരുന്നു. ഒട്ടും അമാന്തിച്ച് നിൽക്കാതെ അവർ സ്ത്രീയെ സഹായിക്കാനെത്തി. 

വേറെ ലെവൽ പ്രതികാരം; നായയെ വിഷം കൊടുത്തു കൊന്നയാളെ ജയിലിലാക്കാൻ നിയമം പഠിച്ച് ഉടമ

ഒരാൾ തന്റെ കയ്യിലുള്ള മറ്റൊരു കവർ അവർക്ക് നൽകുകയാണ് ചെയ്തത്. അപ്പോഴേക്കും ഞണ്ടുകൾ പുറത്തിറങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാനുള്ള പരിപാടിയായിരുന്നു. എന്നാൽ, യാത്രക്കാരിൽ പലരും യുവതിയെ സഹായിക്കാനെത്തി. അവരെല്ലാം ചേർന്ന് ഞണ്ടുകളെ യാത്രക്കാരൻ നൽകിയ പൊട്ടാത്ത കവറിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്തു. 

46 കൊല്ലം, ചെയ്യാത്ത തെറ്റിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ, ഒടുവിൽ നിരപരാധിയെന്ന് കോടതി

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് subwaycreatures എന്ന യൂസറാണ്. എന്തായാലും, വീഡിയോ പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഒരുപാട് പേർ ഈ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ടീം വർക്ക് എനിക്ക് ഇത് ഇഷ്ടപ്പെട്ടു എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ കമന്റ് നൽകിയത്, എല്ലാവരും ആ സ്ത്രീയെ സഹായിക്കാനെത്തിയത് നല്ല കാര്യം തന്നെ എന്നാണ്. 

എന്തായാലും, അധികം വൈകാതെ തന്നെ ഞണ്ടുകളെയെല്ലാം പുതിയ സഞ്ചിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

അച്ഛനെ കൊന്നത് 30 കൊല്ലം മുമ്പ് അമ്മയും സഹോദരങ്ങളും, യുവാവിന്‍റെ പരാതി, പരിശോധന, അസ്ഥികൂടം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios