മൃഗശാലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, കടുവയുടെ ചെവിയിലെ ചെള്ളിനെ കരടി നീക്കം ചെയ്യുന്നത് കാണാം, ഇരുവരും അടുത്തിടപഴകുന്നത് വീഡിയോയിൽ വ്യക്തമാണ്.


സംഭവ്യമെന്ന് കരുതുന്ന ചില കാര്യങ്ങൾ കാണുമ്പോൾ മനുഷ്യന് അമ്പരപ്പ് ഉണ്ടാവുക സാധാരണമാണ്. അത്തരമൊരു കാഴ്ച സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വൈറലാവുകയാണ്. ഒരു കരടിയും കടുവയും തമ്മിുള്ള സൌഹൃദത്തിന്‍റെ വീഡിയോയായിരുന്നു അത്. നാച്യുർ ഈസ് അമൈസിംഗ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും ' അസംഭവ്യമായ സൗഹൃദങ്ങളാണ് ഏറ്റവും മനോഹരമായത്!' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 11 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 

വീഡിയോ ഒരു മൃഗശാലയില്‍ നിന്നുള്ളതാണെന്ന് വ്യക്തം. കടുവയുടെയും കരടിയുടെയും പിന്നിലായി കൂടിന്‍റെ കമ്പി വലകളും മരത്തിന്‍റെ തട്ട് അടിച്ചിരിക്കുന്നതും കാണാം. തണലത്ത് വിശ്രമിക്കുന്ന കടുവയുടെ പിന്‍ ചെവിയിലെ ചെള്ളിനെ പല്ലും നാക്കും ഉപയോഗിച്ച് കടിച്ചെടുക്കുകയാണ് കരടി. അതേസമയം കരടിയുടെ കിടപ്പാകട്ടെ കടുവയെ ഏതാണ്ട് കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. കരടിയുടെ ഒരു കൈ കടുവയുടെ മുന്‍കൈയ്ക്കൊപ്പമാണെങ്കില്‍ മറ്റേക്കൈ കടുവയുടെ മുകളിലൂടെ വച്ചിരിക്കുന്നതും കാണാം. കരടിയുടെ പ്രവര്‍ത്തി കടുവയെ തെല്ലും അലോസരപ്പെടുത്തുന്നില്ല. മാത്രമല്ല, അവന്‍ ഏറെ ആസ്വദിച്ചാണ് ഇരിക്കുന്നതും. 

Read More:22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി

Scroll to load tweet…

Watch Video:  'എഴുന്നേക്കടാ മോനെ...'; സുഖനിദ്രയിലായ കുട്ടിയാനയെ തട്ടിവിളിച്ച് അമ്മയാന, വീഡിയോ വൈറൽ

Scroll to load tweet…

Watch Video:  'യോജിച്ച പാങ്കാളിയെ വേണം'; രണ്ട് വർഷത്തിനുള്ളിൽ നാലാമത്തെ ഭാര്യയെയും വിവാഹ മോചനം ചെയ്യാനൊരുങ്ങി കോളേജ് ലക്ചർ

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് മൃഗങ്ങൾ തമ്മിലുള്ളതും മനുഷ്യനും മൃഗക്കുഞ്ഞുങ്ങളുമൊപ്പമുള്ളതുമായ നിരവധി വീഡിയോകൾ പങ്കുവച്ചത്. അവയില്‍ അധികവും കടുവ കുഞ്ഞുങ്ങളും മനുഷ്യരുമുള്ള സ്നേഹബന്ധത്തിന്‍റെ വീഡിയോയായിരുന്നു. ചിലത് കടുവ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഗറില്ലകളുടേതായിരുന്നു. ഗറില്ലയും കടുവ കുഞ്ഞുങ്ങളും തമ്മില്‍ കെട്ടിമറിയുന്നതും മറ്റും വീഡിയോയില്‍ കാണാം. മൃഗശാലകളില്‍ വളരുന്ന മൃഗങ്ങളെ സംബന്ധിച്ച് അവര്‍ക്ക് കൃത്യസമയത്ത് ആവശ്യമായ ഭക്ഷണം മൃഗശാലാ അധികൃതര്‍ നല്‍കുന്നു. ഇതുകൊണ്ട് തന്നെ ഭക്ഷണത്തിനായി മറ്റൊരു മൃഗത്തെ കൊല്ലേണ്ട കാര്യമില്ല. മാത്രല്ല മൃഗശാലകളില്‍ ജനിച്ച് വളരുന്ന മൃഗ കുഞ്ഞുങ്ങൾ ചെറുപ്പത്തില്‍ തന്നെ പരസ്പരം അടുത്തിടപഴകുകയും ചെയ്യുന്നു. ഒരു പക്ഷേ അത്തരത്തില്‍ ചെറുപ്പത്തില്‍ തന്നെ പരസ്പരം സൌഹൃതത്തിലായ കടുവും കരടിയുമാകാമത്. കാഴ്ചക്കാരുടെ കുറിപ്പുകളും സമാനമായിരുന്നു. അതേസമയം വീഡിയോ ഏത് മൃഗശാലയില്‍ നിന്നുള്ളതാണെന്ന് വ്യക്തമല്ല.