വീഡിയോ കണ്ടതോടെ ഈ കൊച്ചുസുന്ദരിക്ക് ഏറെയാണ് ആരാധകർ. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞ് എന്ന് ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.
വളരെ മനോഹരമായ എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് അല്ലേ? അതിൽ തന്നെ കുഞ്ഞുങ്ങളുടെ വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. അതുപോലെ ഒരു കുഞ്ഞിന്റെ സുന്ദരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് പ്രിയങ്ക നബജ്യോതി ഗൊഗോയ് എന്ന യുവതിയാണ്. വീഡിയോയിൽ കാണുന്നത് അമ്മയും മകളും അതിമനോഹരമായി ബിഹു നൃത്തം ചെയ്യുന്നതാണ്. ആസാമീസ് ബിഹു ഗാനം സെക്സെകി പോരുവായ്ക്കാണ് ഇരുവരും നൃത്തം ചെയ്യുന്നത്. ആസാമിൽ നിന്നുള്ള ബിഹു ഉത്സവവുമായി ബന്ധപ്പെട്ട നാടോടി നൃത്തമാണ് ബിഹു നൃത്തം.
അമ്മയും മകളും സാരിയൊക്കെ ധരിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ ചെറിയ കുഞ്ഞാണ് വീഡിയോയിൽ ഉള്ളത് എന്നും കാണാം, വളരെ മനോഹരമായിട്ടാണ് അമ്മ നൃത്തം ചെയ്യുന്നത്. അതിനോടൊത്ത് തന്നെ ക്യൂട്ട് ആണ് മകളുടെയും നൃത്തം. അത്രയും ചെറിയൊരു കുഞ്ഞിന് എങ്ങനെ ഇങ്ങനെയൊക്കെ കഴിയുന്നു എന്നുപോലും നമ്മള് ചിന്തിച്ചു പോകും.
എന്തായാലും, വീഡിയോ കണ്ടതോടെ ഈ കൊച്ചുസുന്ദരിക്ക് ഏറെയാണ് ആരാധകർ. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞ് എന്ന് ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ശരിക്കും ആളുകളെ ആകർഷിച്ചത് അമ്മയേക്കാളും ഈ കുഞ്ഞുവാവയുടെ ചലനങ്ങൾ തന്നെയാണ്.
ഏഴ് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഇപ്പോഴും ആളുകൾ കമന്റ് നൽകുകയാണ്. അല്ലെങ്കിലും പരമ്പരാഗതമായ നൃത്തത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ് എന്ന് കമന്റ് നൽകിയവരുണ്ട്. 'അസാമീസ് സംസ്കാരത്തെ എത്ര മനോഹരമായി പ്രതിനിധാനം ചെയ്തിരിക്കുന്നു. അമ്മയും മകളും തമ്മിലുള്ള അടുപ്പമാണ് അതിനേക്കാൾ സ്പെഷ്യൽ' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.
വിലയിലല്ല മോനേ കാര്യം രുചിയിലാണ്; സ്വർണത്തിന്റെ ഇഡലിയെ തോല്പിച്ച് വഴിയരികിലെ 5 രൂപാ ഇഡലി
