യുവാവ് ആദ്യം തുടങ്ങുന്നത് റോഡരികിലെ ഒരു ഇഡലിക്കടയിൽ നിന്നാണ്. അഞ്ച് രൂപയുടെ ഇഡലിയാണ് ഇവിടെ നിന്നും യുവാവ് കഴിക്കുന്നത്.

എത്ര രൂപയ്ക്കുള്ള വിഭവങ്ങൾ വേണം ഇന്ന് നമുക്ക്, എത്ര രൂപയ്ക്കുള്ളതും കിട്ടും. അഞ്ച് രൂപയ്ക്കും അയ്യായിരം രൂപയ്ക്കും കിട്ടും വിവിധ തരത്തിലുള്ള വിഭവ‌ങ്ങൾ. എന്നാൽ, ഈ വില മാറുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ രുചിയും മാറുമോ? അത് തേടിയുള്ള തന്റെയൊരു യാത്രയുടെ വീഡിയോയാണ് കണ്ടന്റ് ക്രിയേറ്ററായ കാസി പെരേര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ വിലകളുടെ ഇഡലിയാണ് യുവാവ് ട്രൈ ചെയ്യുന്നത്. 

അഞ്ച് രൂപയുടെ ഇഡലിയിൽ തുടങ്ങി 5000 രൂപയുടെ ഇഡലി വരെ യുവാവ് ട്രൈ ചെയ്ത് നോക്കുന്നുണ്ട്. ഓരോ ഇഡലിയും രുചിച്ച് നോക്കി ഏറ്റവും ഇഷ്ടപ്പെട്ട ഇഡലി ഏതാണ് എന്നും യുവാവ് പറയുന്നുണ്ട്. അഞ്ച് രൂപയുടെ ഇഡലി ഓക്കേ. എന്നാൽ, ഈ 5000 രൂപയുടെ ഇഡലിയുടെ പ്രത്യേകത എന്തായിരിക്കും? കഴിക്കാൻ പറ്റുന്ന തരത്തിലുള്ള സ്വർണം മുകളിൽ ചേർത്താണത്രെ ഈ ഇഡലി ഉണ്ടാക്കിയിരിക്കുന്നത്. 

യുവാവ് ആദ്യം തുടങ്ങുന്നത് റോഡരികിലെ ഒരു ഇഡലിക്കടയിൽ നിന്നാണ്. അഞ്ച് രൂപയുടെ ഇഡലിയാണ് ഇവിടെ നിന്നും യുവാവ് കഴിക്കുന്നത്. പിന്നാലെ, രാമേശ്വരം കഫേയിലേക്കാണ് യുവാവ് പോകുന്നത്. അവിടെ നിന്നും 50 രൂപയുടെ ഇഡലിയാണ് യുവാവ് കഴിച്ചു നോക്കുന്നത്. 

പിന്നീട്, താജ് ഹോട്ടലിൽ പോയി 500 രൂപയുടെ ഇഡലി കഴിക്കുന്നു. അവസാനമായി ഇയാൾ ട്രൈ ചെയ്യുന്നത് 5000 രൂപയുടെ ഇഡലിയാണ്. 23 കാരറ്റിന്റെ കഴിക്കാൻ പറ്റുന്ന സ്വർണം ചേർത്തിരിക്കുന്ന ഇഡലിയാണ് ഇത്. 

View post on Instagram

ഓരോ ഇഡലിക്കും 10 -ൽ എത്രയാണ് മാർക്ക് എന്നും യുവാവ് പറയുന്നുണ്ട്. യുവാവിന് ഏറ്റവും ഇഷ്ടപ്പെട്ടത് റോഡരികിലെ ആ കുഞ്ഞുകടയിൽ നിന്നും കഴിച്ച അഞ്ച് രൂപയുടെ ഇഡലിയാണ്. 9.7 ആണ് റേറ്റിം​ഗ്. വില കൂടിയ ഇഡലികളിൽ പലതും ആവറേജ് പോലും അല്ലെന്നാണ് യുവാവിന്റെ വീഡിയോ തെളിയിക്കുന്നത്. 

എന്തായാലും, വിലയിലൊന്നും ഒരു കാര്യമില്ല, അത് ചിലപ്പോൾ ആംബിയൻസ് മാറ്റിയേക്കും. എന്നാൽ, ഭക്ഷണത്തിന്റെ രുചി നിർണ്ണയിക്കുന്നത് മറ്റ് പല ഘടകങ്ങളുമാണ് എന്നുകൂടി തെളിയിക്കുന്നതാണ് യുവാവിന്റെ വീഡിയോ. 

ഇനിയുള്ള കാലത്ത് ഇതൊക്കെ കാണാനാവുമോ? സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് മുത്തശ്ശനും മുത്തശ്ശിയും, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം