ഹിമാചൽപ്രദേശിനെ അസ്വസ്ഥമാക്കിയ ആ ദിവസങ്ങള്‍ക്ക് തൊട്ട് മുമ്പ് സംസ്ഥാനത്തേക്ക് സഞ്ചാരികളുടെ നിര്‍ത്താതെയുള്ള ഒഴുക്ക് കാണിച്ച ആ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. 


ജൂണ്‍ മുതല്‍ ഹിമാലയന്‍ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പർവതനിരകളില്‍ മഴ നിർത്താതെ പെയ്യുകയാണ്. ശമനമില്ലാത്ത മഴ സംസ്ഥാനങ്ങളിലെ ദൈനംദിന ജീവിതത്തിന് ഏറെ നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. ശക്തമായ മഴയ്ക്ക് പിന്നാലെ പര്‍വ്വതനിരകളില്‍ ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അനുഭവപ്പെട്ടു. പിന്നാലെ ഒഴുകിയിറങ്ങിയ വെള്ളം താഴ്വാരങ്ങളെ വെള്ളത്തിനടിയിലാക്കി. മണ്ണിടിച്ചിൽ, ഗതാഗതക്കുരുക്കിന് കാരണമായപ്പോള്‍ വിനോദസഞ്ചാരികൾ ദിവസങ്ങളോളം പാതി വഴികളില്‍ കുരുങ്ങിക്കിടന്നു. ഇതിനിടെയാണ്'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത' എന്ന പഴഞ്ചൊല്ലിനെ അന്വേര്‍ത്ഥമാക്കുന്ന ഒരു കാഴ്ച ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഈ വീഡിയോ വൈറലായി. ഹിമാചൽപ്രദേശിനെ അസ്വസ്ഥമാക്കിയ ആ ദിവസങ്ങള്‍ക്ക് തൊട്ട് മുമ്പ് സംസ്ഥാനത്തേക്ക് സഞ്ചാരികളുടെ നിര്‍ത്താതെയുള്ള ഒഴുക്ക് കാണിച്ച ആ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. 

ജൂലൈ 8 നാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കിട്ടത്. വീഡിയോയില്‍ ശക്തമായി കുത്തിയൊഴുകുന്ന പ്രശസ്തമായ ബിയാസ് നദിയൂടെ കരയില്‍ നദിക്കൊപ്പം വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡില്‍ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം. ഇതിനിടെയിലൂടെ ഇരുവശത്തേക്കും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നു. ടൈം ലാപ്സ് വീഡിയോയില്‍ ഇടയ്ക്ക് മേഘങ്ങള്‍ പര്‍വ്വത നിരകളെയും മരങ്ങളെയും തഴുകി കടന്നു പോകുന്നതും കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് Go Himachal എന്ന ഉപഭോക്താവ് ഇങ്ങനെ കുറിച്ചു,'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത (മണാലി ജൂലൈ 8, 2023, ഫ്ലാഷ് വെള്ളപ്പൊക്കത്തിന് മുമ്പ്)' ഒരു കാഴ്ചക്കാരനെഴുതി. “കൂട്ടക്കൊലയ്ക്ക് മുമ്പ് ആളുകൾക്ക് ലഭിച്ച ആശ്വാസം!!! അവിടെ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് കൃഷ്ണാജി ഇതേ ആശ്വാസം നൽകട്ടെ!'. 

73.5 കോടി ജനങ്ങള്‍ പട്ടിണിയില്‍; 2030 ലെ ഭക്ഷ്യ സുരക്ഷാ ലക്ഷ്യം 'ഓഫ് ട്രാക്കി'ലെന്ന് യുഎന്‍

Scroll to load tweet…

അപകടത്തില്‍ കശേരുക്കളില്‍ നിന്ന് വേര്‍പ്പെട്ട 12 കാരന്‍റെ തലയോട്ടി ഇസ്രയേലി ഡോക്ടര്‍മാര്‍ പുനഃസ്ഥാപിച്ചു !

വെറോരാള്‍ തന്‍റെ മുന്‍ അനുഭവം പങ്കുവച്ചു, "ഏഴു വർഷം മുമ്പ് ജൂലൈയിൽ മണാലി ശൂന്യമായിരുന്നു (വിനോദസഞ്ചാരികൾ ഇല്ല), എന്നാൽ ഇക്കാലത്ത് മൺസൂൺ കാലത്തും മണാലി വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആളുകൾ മൺസൂണിൽ മലയോര മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. മലനിരകളെ പ്രകൃതി അതിന്‍റെ വഴിക്ക് നിയന്ത്രിക്കട്ടെ."'റോഡരികിലെ വെള്ളം തിളച്ച് മറിയുന്നത് പോലെ തോന്നുന്നു' മറ്റൊരാള്‍ കുറിച്ചു. വീഡിയോ ഇതിനകം അഞ്ച് കോടിയിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. അതിതീവ്ര മഴയില്‍ റോഡുകളും പാലങ്ങളും ഒലിച്ച് പോയി. ഹിമാചല്‍ പ്രദേശില്‍ മാത്രം 80 പേര്‍ മരിച്ചെന്ന് ഓള്‍ ഇന്ത്യാ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡില്‍ മരണം 64 ആയിരുന്നു. ഹിമാചല്‍ പ്രദേശിന്‍റെ പല ഭാഗങ്ങളിലും മഴയും വെള്ളപ്പൊക്കവും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക