വീഡിയോയിൽ കാണിച്ചിരിക്കുന്ന കാറിന്റെ മുൻഭാഗം മുതൽ പുറകുവശം വരെ ഒരു രൂപ നാണയങ്ങൾകൊണ്ട് പൂർണ്ണമായും പൊതിഞ്ഞ നിലയിലാണ്.

വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ആളുകളെയും അവരുടെ പ്രവൃത്തികളെയും നമുക്ക് സുപരിചിതമാക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാവുകയാണ്. 

ഒരുപക്ഷേ ഇന്നേവരെ ആരും ചിന്തിച്ചിട്ടു പോലുമില്ലാത്ത ഒരു കാര്യമാണ് ഈ വീഡിയോയിൽ കാണാൻ കഴിയുക. ഒരു വ്യക്തി തൻറെ പ്രിയപ്പെട്ട കാറിനെ ഒരുരൂപ നാണയങ്ങൾ കൊണ്ട് അലങ്കരിച്ച് അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്.

വീഡിയോയിൽ കാണിച്ചിരിക്കുന്ന കാറിന്റെ മുൻഭാഗം മുതൽ പുറകുവശം വരെ ഒരു രൂപ നാണയങ്ങൾകൊണ്ട് പൂർണ്ണമായും പൊതിഞ്ഞ നിലയിലാണ്. ഇതിൽ കാറിന്റെ സൈഡ് മിററുകളും ഗ്ലാസ്സുകളും വരെ ഉൾപ്പെടുന്നു. കാറിന്റെ ഈ രൂപമാറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഒരുരൂപ നാണയങ്ങൾ മാത്രമാണ്. വളരെ ശ്രദ്ധാപൂർവ്വം ഒരു സ്ഥലം പോലും വിട്ടു പോകാതെ നാണയങ്ങൾ പൂർണമായും കാറിൽ ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് ഉള്ളത്.

എക്സ്പെറിമെന്റ് കിംഗ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ ശ്രമകരമായ ഈ അലങ്കാരപ്പണിക്ക് പിന്നിലെ ബുദ്ധി ആരുടേതാണെന്ന് മാത്രം വീഡിയോയിൽ പറഞ്ഞിട്ടില്ല. 

View post on Instagram

ഏതായാലും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഒന്നരലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കാറിന്റെ നമ്പർ പ്ലേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ നിന്നുള്ള വ്യക്തിയാണ് ഈ കാറിന്റെ ഉടമ. അധികൃതർ ഒരുരൂപ നാണയങ്ങൾ നിർത്തുകയാണെങ്കിൽ അത് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏകമാർ​ഗം ഇതായിരിക്കും എന്ന് ചില സോഷ്യൽ മീഡിയാ ഉപയോക്താക്കൾ രസകരമായി കുറിച്ചു.

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം