Asianet News MalayalamAsianet News Malayalam

എവിടെയാണിത്? ആരെയും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം, വൈറലായി വീഡിയോ

പകൽ പോലും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം എവിടെയാണന്ന് അറിയാൻ ആളുകൾ ആകാംക്ഷ പ്രകടിപ്പിച്ചു. കാർ മറുവശത്ത് എത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും അഭിപ്രായപ്പെട്ട‌ത്.

car passing dark tunnel shocking video
Author
First Published May 30, 2024, 4:55 PM IST

സ്വന്തമായി വാഹനമോടിച്ച് ദീർഘദൂര യാത്രകൾക്ക് പോകുന്നവരാണോ നിങ്ങൾ? എപ്പോഴെങ്കിലും അത്തരം യാത്രകളിൽ ഏതെങ്കിലും റോഡുകൾ നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ വീഡിയോ നിങ്ങൾ ഒന്നു കണ്ടു നോക്കണം. വീഡിയോയിൽ കാണുമ്പോൾ തന്നെ നമ്മളെ ഭയപ്പെടുത്തുകയും വഴി തെറ്റിക്കുകയുമൊക്കെ ചെയ്യുന്ന ഒരു തുരങ്കപാതയാണ് ഇത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ തുരങ്കപാത.

വലിയ ഒരു റോഡിൽ നിന്നും ഇരുണ്ട ഇടുങ്ങിയ ഒരു തുരങ്കത്തിലേക്ക് ഒരു കാർ പ്രവേശിക്കുന്നു. പിന്നീട് ആ കാർ മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് എത്രമാത്രം ഭയപ്പെടുത്തുന്നതാണ് ആ തുരങ്കം എന്ന് മനസ്സിലാകുക. വളഞ്ഞും പുളഞ്ഞുമുള്ള ഇടുങ്ങിയ പാത. വാഹനത്തിന്റെ ലൈറ്റ് അല്ലാതെ മറ്റൊരു വെളിച്ചവും എവിടെയുമില്ല. ആകെയുള്ളത് അവിടവിടെയായി തുരങ്കത്തിന്റെ ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ദിശ സൂചിപ്പിക്കുന്ന ചെറിയ ബോർഡുകൾ മാത്രം. ഡ്രൈവറുടെ മനോധൈര്യം ഒരു നിമിഷം നഷ്ടമായാൽ മതി ആ തുരങ്കത്തിനുള്ളിൽ കുടുങ്ങി പോകാൻ. തുരങ്കം അവസാനിക്കുന്നത് വലിയൊരു റോഡിലേക്ക് തന്നെയാണ്. ഉഷ വർദ്ധൻ എന്ന യൂസറാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് 
 

ഇതിനോടകം ഈ വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. 76,000 -ത്തിലധികം ഉപയോക്താക്കൾ വീഡിയോ ലൈക്ക് ചെയ്തു. തുരങ്കത്തെക്കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും പ്രകടിപ്പിച്ച് നിരവധി ആളുകളും കമൻ്റും ചെയ്തിട്ടുണ്ട്. പകൽ പോലും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം എവിടെയാണന്ന് അറിയാൻ ആളുകൾ ആകാംക്ഷ പ്രകടിപ്പിച്ചു. കാർ മറുവശത്ത് എത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും അഭിപ്രായപ്പെട്ട‌ത്. ഈ തുരങ്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോസ്റ്റിൽ ചേർത്തിട്ടില്ല. 

 

Latest Videos
Follow Us:
Download App:
  • android
  • ios