മിക്ക ആളുകളും വീഡിയോ കണ്ടപ്പോ തന്നെ ഭയന്നു പോയി എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് ഭയപ്പെടുത്തുന്ന വീഡിയോ തന്നെ എന്ന് പലരും പറഞ്ഞു.

ഓരോ ദിവസവും നിരവധിക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിൽ ചിലതെല്ലാം നമ്മെ ഭയപ്പെടുത്തുന്നതാണ്. അത്തരത്തിൽ ഒരു വീഡ‍ിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. യുഎസ്എയിലെ വെർജീനിയയിൽ വീട്ടുകാർ നോക്കിനിൽക്കെ വീടിന്റെ സീലിം​ഗ് തകർന്നു വീണു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്. വീട്ടുകാരനായ മൈക്ക പോർട്ടർ പറയുന്നത്, ഉച്ചയോടെ സീലിം​ഗിൽ ചെറിയ വിള്ളലുണ്ടായതായി മകൻ ശ്രദ്ധിച്ചിരുന്നു എന്നാണ്. അതോടെ പോർട്ടർ അവിടെ ക്യാമറ സ്ഥാപിക്കുകയായിരുന്നു. അതോടെ എല്ലാം ക്യാമറയിൽ പതിഞ്ഞു. വീഡിയോയിൽ സീലിം​ഗ് അങ്ങനെ തന്നെ തകർന്ന് താഴെ വീഴുന്നത് കാണാം. പക്ഷേ, ആർക്കും പരിക്കില്ല. 

പാമ്പിനോടൊപ്പം കളിച്ച് കുട്ടി, മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

വീഡിയോയിൽ സീലിം​ഗ് തകർന്ന് വീഴുന്നതും നിമിഷ നേരങ്ങൾക്കുള്ളിൽ മുറി മൊത്തം അവശിഷ്ടങ്ങൾ കൊണ്ട് നിറയുന്നതും കാണാം. ഒരാൾ സീലിം​ഗ് തകർന്ന് വീഴുന്നതും നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. 

View post on Instagram

മിക്ക ആളുകളും വീഡിയോ കണ്ടപ്പോ തന്നെ ഭയന്നു പോയി എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് ഭയപ്പെടുത്തുന്ന വീഡിയോ തന്നെ എന്ന് പലരും പറഞ്ഞു. എന്നാലും കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ വളരെ പെട്ടെന്ന് ഇങ്ങനെ സീലിം​ഗ് തകർന്നു വീഴാൻ എന്തായിരിക്കും കാരണം എന്നാണ് മറ്റൊരാൾ ചോദിച്ചത്. വീഡിയോ കാണുന്നതിനിടയിൽ തന്റെ ശ്വാസം നിലച്ചു പോയി എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് കമന്റ് ഇട്ടത്. ഏതായാലും ഇതൊരു പേടിപ്പിക്കുന്ന വീഡിയോയാണ് എന്ന കാര്യത്തിൽ സംശയമില്ല.