Asianet News MalayalamAsianet News Malayalam

ഭയമുള്ളവർ ഈ വീഡിയോ കാണരുത്, കൊച്ചുകുഞ്ഞിന്റെ കയ്യിൽ പാമ്പ്, പിന്നെ നടന്നത്...

വളരെ അപകടകാരിയായ ജീവിയാണ് പാമ്പ് എന്നത് കൊണ്ടുതന്നെ പലരും തങ്ങളുടെ പേടി കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്തു. 

child playing with snake viral video rlp
Author
First Published Nov 17, 2023, 6:22 PM IST

പാമ്പിനെ പേടിയില്ലാത്ത മനുഷ്യരുണ്ടോ? ഉണ്ടാകും. എന്നാൽ, അത് വളരെ വളരെ ചുരുക്കമായിരിക്കും. ഇന്ന് സോഷ്യൽ മീഡിയയിൽ പാമ്പുകളുടെ അനേകം വീഡിയോകൾ വൈറലായി മാറാറുണ്ട്. അതിൽ ചിലതെല്ലാം കാണുമ്പോൾ നമുക്ക് അങ്ങേയറ്റം ഭയവും തോന്നും. അങ്ങനെ ഒരു വീഡിയോയാണ് ഇതും. ഈ വീഡിയോയിൽ ഉള്ളത് ഒരു പാമ്പാണ്. എന്നാൽ, അതിലെ ഭയപ്പെടുത്തുന്ന കാര്യം ഒരു കൊച്ചുകുഞ്ഞിന്റെ അടുത്താണ് പാമ്പുള്ളത് എന്നതാണ്. 

വീഡിയോയിൽ ഒരു പിഞ്ചു കുഞ്ഞാണ് ഉള്ളത്. അവളുടെ തൊട്ടടുത്ത് ഒരു പാമ്പും. അതൊരു കളിപ്പാട്ടമാണ് എന്ന് കരുതിയാൽ തെറ്റി. ഒരു ഒറിജിനൽ പാമ്പ് തന്നെയാണ് കുഞ്ഞിന്റെ അടുത്തുള്ളത് എന്ന് വീ‍ഡിയോ കാണുമ്പോൾ മനസിലാവും. കുഞ്ഞ് ആ പാമ്പിനെ കയ്യിൽ എടുക്കുകയും ഒരു കളിപ്പാട്ടം പോലെ അതിനെ തിരിച്ചും മറിച്ചും ഒക്കെ നോക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. 

വീഡിയോയിൽ ഉള്ളത് ഒരു കൊച്ചുകുഞ്ഞാണ് എന്നുള്ളതുകൊണ്ട് തന്നെ അവൾക്ക് പാമ്പിനെ കുറിച്ചോ അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചോ അറിയില്ലായിരിക്കാം. എന്നാൽ, മുതിർന്നവർക്ക് ഇത് കാണുന്നത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്നതിൽ സംശയമില്ല. വളരെ അപകടകാരിയായ ജീവിയാണ് പാമ്പ് എന്നത് കൊണ്ടുതന്നെ പലരും തങ്ങളുടെ പേടി കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pihu Meena (@pihu_meena65)

മുൻപും കൊച്ചുകുട്ടികൾ പാമ്പുമായി ഭയമില്ലാതെ പെരുമാറുന്നതിന്റെ വീഡിയോകളും വാർത്തകളും ഒക്കെ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ, ഒരു കുട്ടി പാമ്പിനെ കടിച്ചു കൊന്ന വാർത്ത ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് മൂന്ന് വയസ്സുള്ള കുട്ടി പാമ്പിനെ കൊന്നത്. വീടിന് പുറത്തായി കളിക്കുകയായിരുന്നു അക്ഷയ് എന്ന കുട്ടി. അവനടുത്തേക്ക് വന്ന പാമ്പിനെ അവൻ അത് എന്താണ് എന്ന് അറിയാതെ എടുത്ത് വായിലിടുകയും ചവയ്ക്കുകയും ആയിരുന്നു. 

വായിക്കാം: എന്നാലും, ഇതെന്തൊരു അഡിക്ഷൻ, യുവതിയുടെ വിവാഹമോചനത്തിന്റെ കാരണം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios