Asianet News MalayalamAsianet News Malayalam

ആദ്യമായി ലൈബ്രറി കണ്ട കുരുന്നുകൾ, അങ്കണവാടി കുട്ടികളുടെ വീഡിയോ

വീഡിയോയിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ വരിവരിയായി ലൈബ്രറിക്കകത്തേക്ക് പ്രവേശിക്കുന്നത് കാണാം. അധ്യാപികമാരും ഒപ്പമുണ്ട്.

children first visit to library
Author
First Published Nov 28, 2022, 11:10 AM IST

ആദ്യമായി നിങ്ങളൊരു ലൈബ്രറി സന്ദർശിച്ചത് എപ്പോഴാണ്? സ്കൂളിൽ പഠിക്കുമ്പോഴാണോ? അതും സ്കൂൾ ലൈബ്രറി ആണോ? ഏതായാലും സ്മാർട്ട് ഫോണുകളുടെയും മറ്റും ഈ കാലത്ത് എത്രത്തോളം ആളുകൾ ലൈബ്രറിയിൽ പോകുന്നുണ്ടാവും എന്നത് ചിന്തനീയമാണ്. ഏതായാലും, ആദ്യമായി നിറയെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറി കാണുന്ന കുരുന്നുകളുടെ മനസിൽ എന്താവും? അക്ഷരം അറിയില്ലെങ്കിൽ പോലും പുസ്തകങ്ങൾ നിറയെ ഉള്ള ഒരിടത്ത് പോകുന്നത് അവർക്ക് അങ്ങേയറ്റം കൗതുകമുള്ള കാര്യമായിരിക്കും എന്നതിൽ സംശയമില്ല. 

അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ കുറച്ച് സ്കൂൾ കുട്ടികൾ പ്രദേശത്തെ ലൈബ്രറി സന്ദർശിക്കുന്നതാണ് കാണാനാവുന്നത്. നിരവധി ആളുകളെയാണ് ഈ വീഡിയോ ആകർഷിച്ചത്. കർണാടകയിലെ ബാഗൽകോട്ടിൽ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നത്. അതിൽ ഒരു കൂട്ടം ചെറിയ കുട്ടികൾ ആദ്യമായി ​ഗ്രാമത്തിലെ ലൈബ്രറി സന്ദർശിക്കുന്ന ദൃശ്യമാണ് ഉള്ളത്. 

ഉമാ മഹാദേവൻ- ദാസ്ഗുപ്ത എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കണവാടി കുട്ടികൾ ​ഗ്രാമത്തിലെ ലൈബ്രറി ആദ്യമായി സന്ദർശിക്കുന്ന ദൃശ്യമാണ് ഇതെന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.  വിമല, പിഡിഒ ഗിരിസാഗർ, ബാഗൽകോട്ട് ആണ് വീഡിയോ പങ്കിട്ടിരിക്കുന്നത് എന്നും പറയുന്നു. 

വീഡിയോയിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ വരിവരിയായി ലൈബ്രറിക്കകത്തേക്ക് പ്രവേശിക്കുന്നത് കാണാം. അധ്യാപികമാരും ഒപ്പമുണ്ട്. അതിന് ശേഷം ലൈബ്രറിക്കകത്തേക്ക് കടന്ന വിദ്യാർത്ഥികൾ അവിടെയുള്ള കസേരകളിൽ ഇരിക്കുന്നു. പിന്നീട് കൗതുകത്തോടെ അവിടെയുള്ള പുസ്തകങ്ങൾ മറിച്ച് നോക്കുന്നതും വീഡിയോയിൽ കാണാം. 

ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരെ ആകർഷിച്ചു. ഒട്ടേറെപ്പേർ അതിന് കമന്റുകൾ നൽകി. ഉപകരണങ്ങളുടെ കാലത്ത് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് വളരെ അധികം സന്തോഷം നൽകുന്ന കാര്യമാണ് എന്ന് പലരും കുറിച്ചു. 

Follow Us:
Download App:
  • android
  • ios