ഇന്ത്യയിൽ നാല് മക്കളെ വളർത്തുന്ന കെൽസി എന്ന വിദേശ വനിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു. അതിഥി സത്കാരം, പ്രകൃതിദത്ത ചികിത്സ, വിഷരഹിത ഭക്ഷണം തുടങ്ങിയ അഞ്ച് അത്ഭുതകരമായ അനുഭവങ്ങൾ പങ്കുവെച്ച അവർ, ഇത് തങ്ങളുടെ മികച്ച തീരുമാനമാണെന്ന് പറയുന്നു.

ന്ത്യയിൽ താമസിച്ച് നാല് മക്കളെ വളർത്തുന്ന കെൽസി എന്ന വിദേശ വനിത പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്ത്യയിൽ ജീവിക്കുന്നതിലൂടെ തന്‍റെ മക്കൾക്ക് ലഭിക്കുന്ന അഞ്ച് അത്ഭുതകരമായ അനുഭവങ്ങളെക്കുറിച്ചാണ് കെൽസി തുറന്നു പറയുന്നത്. മക്കളെ ഇവിടെ വളർത്തുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്നാണ് കെൽസിയുടെ പക്ഷം. ഇന്ത്യയിലെ പ്രകൃദത്ത ചികിത്സയും അതിഥി സത്കാരവും വീട്ടുജോലിക്ക് ആളെ ലഭിക്കുന്നതുമെല്ലാം തന്‍റെ കുട്ടികളെ കൂടി സ്വാധീനിക്കുകയും അവരുടെ ജീവിതത്തിന്‍റെ കൂടി ഭാഗമാവുകയും ചെയ്യുന്നുണ്ടെന്ന് കെൽസി കുറിച്ചു.

കെൽസി പങ്കുവെച്ച അഞ്ച് അനുഭവങ്ങൾ:

അതിഥികളെ മാനിക്കൽ : ഇന്ത്യയിലെ അതിഥി സംസ്‌കാരം തന്നെ ഏറെ സ്വാധീനിച്ചുവെന്നും, ആളുകൾ തങ്ങൾക്ക് നൽകിയ ഊഷ്മളമായ വരവേൽപ്പ് ഇപ്പോൾ തന്‍റെ മക്കൾക്കും ലഭിക്കുന്നുണ്ടെന്നും അവർ പറയുന്നു.

പ്രകൃതിദത്ത ചികിത്സാരീതികൾ: ആരോഗ്യ കാര്യങ്ങളിൽ ഇന്ത്യ തങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിയെഴുതി. കൃത്രിമ മരുന്നുകളേക്കാൾ പ്രകൃതിദത്തമായ ചികിത്സാരീതികൾക്ക് മുൻഗണന നൽകുന്നത് കുടുംബത്തിന് കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രചോദനമായി.

ഗാർഹിക സഹായം: ദൈനംദിന ജീവിതത്തിൽ താങ്ങാനാവുന്ന നിരക്കിൽ വീട്ടുജോലികൾക്ക് സഹായം ലഭിക്കുന്നത് ജോലി - കുടുംബ ജീവിതം കൃത്യമായി ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ഇത് മക്കൾക്ക് മികച്ച പിന്തുണയും കൂട്ടുകെട്ടും ഉറപ്പാക്കുന്നു.

View post on Instagram

വിഷരഹിത ഭക്ഷണം: അമേരിക്കയിലായിരുന്ന കാലത്തേക്കാൾ ആരോഗ്യകരവും എന്നാൽ, താങ്ങാനാവുന്ന വിലയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ഇവിടെ ലഭിക്കുന്നുവെന്നും, അത് തന്‍റെ മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതിയെ മെച്ചപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

യാത്രകളിലെ കൗതുകം: ഇന്ത്യയിലെ വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങൾ മക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചെറിയ യാത്രകൾ പോലും അവിസ്മരണീയമായ അനുഭവങ്ങളായി മാറുന്നു.

തന്‍റെ മകളുടെ ജന്മനാടുമായി മക്കളെ ചേർത്ത് നിർത്താൻ ഇന്ത്യയിലെ ജീവിതം സഹായിക്കുന്നുണ്ടെന്നും, "അത് എന്നെന്നേക്കും പ്രത്യേകമായിരിക്കു"മെന്നും കെൽസി എഴുതി.

പോസ്റ്റും വീഡിയോയും വൈറൽ

സ്വന്തം കുട്ടികളും ദത്തെടുത്ത കുട്ടിയും അടക്കം നാല് കുട്ടികളെയാണ് കെൽസ വളർത്തുന്നത്. കുട്ടികളെ കമ്മ്യൂണിറ്റി ലിവിംഗ് പരിചയപ്പെടുത്തുന്നതും കുട്ടികളോടൊപ്പമുള്ള യത്രകളുടെയും മറ്റും റീലുകളും വീഡിയോകളും പങ്കുവയ്ക്കുക വഴി കെൽസ ഏതാണ്ട് 10 ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള ഒരു ജനപ്രിയ ഉള്ളടക്ക സൃഷ്ടാവ് കൂടിയാണ്. ഇന്ത്യയെ കുറിച്ച്. പ്രത്യേകിച്ചും കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട്, കുട്ടികളിൽ സാംസ്കാരി ഔന്നിധ്യം വളർത്താൻ കഴിയുന്ന ഏറ്റവും നല്ലൊരു ദേശമായി ഇന്ത്യയെ വാഴ്ത്തിയ കെൽസിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ഇന്‍സ്റ്റാഗ്രാമിൽ വൈറലായി. 11,500-ലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ചെലവുകൾ വളരെ കുറവാണെന്നും, ഇന്ത്യയിലെ 'തിരക്കിലെ ശാന്തത' തിരിച്ചറിഞ്ഞാൽ പിന്നെ ഇവിടെ നിന്നും മാറിത്താമസിക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ട് കൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ രംഗത്തെത്തിയിരിക്കുന്നത്.