നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 'ഒരു പരമ്പരാഗത വിവാഹ രാത്രി' എന്നായിരുന്നു. 'ചില ആണുങ്ങളെ പോലെ വളരെ റൊമാന്‍റിക്കാണ്' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'അവളുടെ ചിരിയില്‍ വേദനയുണ്ടെ'ന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.


ചിമ്പാന്‍സികള്‍ മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് അവയുടെ സാമൂഹിക ജീവിതത്തിലൂടെയാണ്. മനുഷ്യനുമായി ഇണങ്ങുന്നതിലും ചെമ്പാന്‍സികള്‍ ഒരു പടി മുന്നിലാണ്. ഇതിനകം ഇന്‍റര്‍നെറ്റില്‍ ചിമ്പാന്‍സികളുടെ നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ട്. പലതും ചിമ്പാന്‍സികളുടെ വൈകാരിക പ്രകടനങ്ങളാണ്. ചിലതൊക്കെ മൃഗശാലകളില്‍ നിന്നുള്ള വീഡിയോകളാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇത്. ലോകത്തിലെ പല മൃഗശാലകളും സന്ദര്‍ശകര്‍ക്ക് ചിമ്പാന്‍സിയുമൊത്തുള്ള ഫോട്ടോഷൂട്ടിന് അവസരം ഒരുക്കാറുണ്ട്. അത്തരത്തില്‍ ഒരു മൃഗശാലാ സന്ദര്‍ശകയുമായുള്ള ചിമ്പാന്‍സിയുടെ ഫോട്ടോഷൂട്ട് വീഡിയോയാണ് സമീപകാലത്ത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ വൈറലായത്. 

View post on Instagram

വിവാഹ മോചന കേസുകള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്ക്കരണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍

വീഡിയോയുടെ തുടക്കത്തില്‍ യുവതിയും ചിമ്പാന്‍സിയും രണ്ട് ഊഞ്ഞാലുകളിലായാണ് ഇരിക്കുന്നത്. തന്‍റെ പരിശീലകന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചിമ്പാന്‍സി യുവതിയോടൊത്ത് ഫോട്ടോ ഷൂട്ടിനായി വിവിധ രീതികളില്‍ പോസ് ചെയ്യുന്നു. ഫോട്ടോഷൂട്ടിനിടെ പരിശീലകന്‍റെ നിര്‍ദ്ദേശാനുസരണം ചിമ്പാന്‍സി യുവതിക്ക് കവിളില്‍ ഒരു ചുംബനം നല്‍കി. ആദ്യത്തെ ചുംബനം തന്നെ യുവതിക്ക് അത്ര സുഖകരമായിരുന്നില്ല. അതിന് പിന്നാലെ യുവതിയുടെ ചുമലില്‍ കയറുന്ന ചിമ്പാന്‍സി, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. പിന്നീട് മടിയില്‍ ഇരുന്നും. ഇതിനിടെയിലെല്ലാം യുവതിക്ക് ചുംബനം നല്‍കാന്‍ ചിമ്പാന്‍സി ശ്രമിക്കുന്നുണ്ടെങ്കിലും യുവതി അതിന് തയ്യാറാകുന്നില്ല. ഓരോ ചുംമ്പനശ്രമത്തിന് ശേഷവും ചിമ്പാന്‍സി ക്യാമറയിലേക്ക് നോക്കി പരിശീലകന്‍റെ നിര്‍ദ്ദേശാനുസരണം ചിരിക്കുന്നതും കാണാം. ചിമ്പാന്‍സിയെ സംബന്ധിച്ച് അത് തന്‍റെ പരിശീലകനെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. 

യോഗേഷ് റൗണിയാർ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. 'അവസാനം വരെ കാത്തിരിക്കൂ' എന്ന കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 'ഒരു പരമ്പരാഗത വിവാഹ രാത്രി' എന്നായിരുന്നു. 'ചില ആണുങ്ങളെ പോലെ വളരെ റൊമാന്‍റിക്കാണ്' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'അവളുടെ ചിരിയില്‍ വേദനയുണ്ടെ'ന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. വേറെ ചിലര്‍ അത് മൃഗങ്ങളോടുള്ള ക്രൂരതയാമെന്നും അഭിപ്രായപ്പെട്ടെത്തി. '

നിങ്ങളെ സ്നേഹിക്കുന്നു. കുത്തേറ്റിട്ടുണ്ട്; കുത്തേറ്റ് മരിക്കും മുമ്പ് മകന്‍ അച്ഛന് അയച്ച ഹൃദയഭേദകമായ സന്ദേശം