കുഞ്ഞിന് ജന്മം നൽകിയ ഉടനെ അതിന് പ്രത്യേകം പരിചരണം നൽകുന്നതിന് വേണ്ടി മൃ​ഗഡോക്ടർമാർ അതിനെ അമ്മയുടെ അടുത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ, അമ്മ ചിമ്പാൻസി കരുതിയിരുന്നത് തന്റെ കുഞ്ഞ് മരിച്ചുപോയി എന്നാണ്.

ചിമ്പാൻസികൾ വളരെ അധികം വൈകാരികതയുള്ള മൃ​ഗങ്ങളാണ്. കാട്ടിലാണെങ്കിലും മൃ​ഗശാലയിലോ മറ്റോ വളർത്തുന്നതാണ് എങ്കിലും അവ സ്നേഹം, സന്തോഷം, ഭയം, അനുകമ്പ, ദേഷ്യം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് കാണാം. ഏറെക്കുറെ മനുഷ്യരെപ്പോലെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കാറുണ്ട് അവ. അതുപോലെ തന്നെ മറ്റ് ചിമ്പാൻസികളുമായി പ്രത്യേകിച്ച് തന്റെ അമ്മയോടും കുഞ്ഞിനോടും ഒക്കെ വളരെ അധികം അടുപ്പം കാണിക്കുന്ന ജീവികളാണ് അവ.

ചിമ്പാൻസികൾ പരസ്പരം ഭക്ഷണം പങ്ക് വയ്ക്കുകയും, സന്തോഷവും സങ്കടവും പങ്ക് വയ്ക്കുകയും കൂട്ടത്തിലൊരാൾ ജീവൻ വെടിഞ്ഞാൽ വേദനിക്കുകയും ഒക്കെ ചെയ്യുന്നത് കാണാം. അതുപോലെ, ചിമ്പാൻസിയുടെ സ്നേഹവും വൈകാരികതയും വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അടുത്തിടെയാണ് ഈ ചിമ്പാൻസി ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ജന്മം നൽകി ആദ്യമായി അവൾ കുഞ്ഞിനെ കാണുന്നതാണ് വീഡിയോയിൽ. വളരെ ഏറെ വൈകാരികമായ ഈ രം​ഗം ആരുടേയും ഹൃദയത്തെ സപർശിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

കുഞ്ഞിന് ജന്മം നൽകിയ ഉടനെ അതിന് പ്രത്യേകം പരിചരണം നൽകുന്നതിന് വേണ്ടി മൃ​ഗഡോക്ടർമാർ അതിനെ അമ്മയുടെ അടുത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ, അമ്മ ചിമ്പാൻസി കരുതിയിരുന്നത് തന്റെ കുഞ്ഞ് മരിച്ചുപോയി എന്നാണ്. അതിനാൽ തന്നെ വളരെ അധികം തകർന്ന നിലയിലായിരുന്നു അത്. എന്നാൽ, പിന്നീട് കുഞ്ഞിനെ കണ്ടപ്പോൾ സന്തോഷവും സങ്കടവും കൊണ്ട് വീർപ്പുമുട്ടുന്ന അമ്മ ചിമ്പാൻസിയെ ആണ് വീഡിയോയിൽ കാണുന്നത്. അത് കുഞ്ഞിനെ വാരിയെടുക്കുകയും നെഞ്ചോട് ചേർക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 

കൻസാസിലെ സെഡ്‌വിക്ക് കൗണ്ടി മൃഗശാലയിൽ കഴിഞ്ഞ നവംബറിലാണ് വീഡിയോ ചിത്രീകരിച്ചത്. 

വീഡിയോ കാണാം: 

View post on Instagram