Asianet News MalayalamAsianet News Malayalam

വെറൈറ്റി അല്ലേ? സൂര്യഗ്രഹണ സമയത്ത് വിവാഹിതരായി ദമ്പതികൾ, മനോഹരമായ വീഡിയോ കാണാം

സമ്പൂർണ്ണ സൂര്യ​ഗ്രഹണ ദിവസം അവിസ്മരണീയമാക്കാൻ ഇവർ ഏപ്രിൽ എട്ടിനാണ് തങ്ങളുടെ വിവാഹച്ചടങ്ങുകൾ നടത്തിയത്. ഈ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഉപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുന്നത്.

couple married in solar eclipse viral image and video
Author
First Published Apr 13, 2024, 3:28 PM IST | Last Updated Apr 13, 2024, 3:28 PM IST

ഏപ്രിൽ എട്ടിനായിരുന്നു ലോകം കാത്തിരുന്ന സമ്പൂർണ്ണ സൂര്യ​ഗ്രഹണം. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടന്ന അപൂർവ സംഭവത്തിന് ലോകം മുഴുവൻ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി സാക്ഷികളായി എന്ന് വേണമെങ്കിൽ പറയാം. 

സമ്പൂർണ്ണ സൂര്യ​ഗ്രഹണം നടക്കുന്ന ദിവസം എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒന്നാക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തവരും കുറവല്ല. അക്കൂ‌ട്ടത്തിൽ ഒരു ദമ്പതികളുടെ വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. സമ്പൂർണ്ണ സൂര്യ​ഗ്രഹണ ദിവസം അവിസ്മരണീയമാക്കാൻ ഇവർ ഏപ്രിൽ എട്ടിനാണ് തങ്ങളുടെ വിവാഹച്ചടങ്ങുകൾ നടത്തിയത്. ഈ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഉപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുന്നത്.

സൂര്യ​ഗ്രഹണത്തിനായി അതിഥികളും വധൂവരന്മാരും കാത്തുനിൽക്കുന്നതും ആ അവിസ്മരീണയ നിമിഷം വന്നെത്തിയതും വിവാഹ മോതിരങ്ങൾ കൈമാറി കൈ ചേർത്ത് പിടിച്ച് പരസ്പരം ഒന്നാകുന്നതുമാണ് വീഡിയോയിൽ. വിവാഹ ഫോട്ടോഗ്രാഫർ പങ്കിട്ട വീഡിയോയിൽ, ദമ്പതികളും അവരുടെ അതിഥികളും അപൂർവ സംഭവത്തിനായി ആകാശത്തേക്ക് നോക്കി അക്ഷമരായി നിൽക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്. ഒടുവിൽ ആ നിമിഷം എത്തുകയും ചന്ദ്രൻ സൂര്യൻ്റെ ഉപരിതലത്തെ മൂടുകയും ചെയ്യുമ്പോൾ, വിവാഹ പ്രതിജ്ഞകൾ ഏറ്റുചൊല്ലി തങ്ങളുടെ ജീവിതത്തെയും ദമ്പതികൾ അവിസ്മരണീയമാക്കുന്നു. സൂര്യ​ഗ്രഹണ സമത്ത് വിവാഹിതരാകുക എന്ന സ്വപ്നം നിറവേറി എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിക്കുകയും മനോഹരനമിഷത്തെ കൂടുതൽ മനോഹരമാക്കി എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നത്. അടുത്ത സൂര്യ​ഗ്രഹണത്തിൽ ഞാനും വിവാഹിതനാകും എന്ന് കുറിച്ചവരും നിരവധിയാണ്. 5 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios