'നിങ്ങളുടെ അമ്മയുടെ ആദ്യത്തെ വിമാനയാത്ര നിങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓർമ്മയായി മാറും' എന്നാണ് വിഡിയോ പങ്കുവെച്ച് സ്വാതി കുറിച്ചത്.

ഒരു അമ്മയുടെ ആദ്യ വിമാനയാത്ര ഏതൊരു മകൾക്കും ജീവിതാവസാനം വരെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന മനോഹരമായ ഒരു ഓർമ്മയാണ്. അതുപോലെ, സ്വാതി ശർമ്മ എന്ന യുവതി പങ്കുവെച്ച അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ അമ്മയുടെ ആദ്യത്തെ വിമാന യാത്രയുടെ അനുഭവം പകർത്തിയ വിഡിയോയാണ് സ്വാതി റീൽ രൂപത്തിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ അമ്മ ആദ്യമായി വിമാനത്തിൽ കയറുന്ന ആ പ്രത്യേക നിമിഷം സ്വാതിക്ക് വളരെ വികാരനിർഭരമായ ഒന്നായിരുന്നു. വെറുമൊരു യാത്രയായി അവസാനിക്കേണ്ടിയിരുന്ന ആ വേള, ആ കുടുംബത്തിന് എക്കാലവും ഓർമ്മിക്കാവുന്ന ഒന്നായി മാറുകയായിരുന്നു.

'നിങ്ങളുടെ അമ്മയുടെ ആദ്യത്തെ വിമാനയാത്ര നിങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓർമ്മയായി മാറും' എന്നാണ് വിഡിയോ പങ്കുവെച്ച് സ്വാതി കുറിച്ചത്. ആ നിമിഷം തനിക്ക് എത്രമാത്രം അർത്ഥവത്താണെന്നും ആ അനുഭവം സ്വാതിയെ എത്രത്തോളം സ്പർശിച്ചുവെന്നും ഈ വാക്കുകൾ വ്യക്തമാക്കുന്നു. ഈ വിഡിയോ ചിത്രീകരിക്കുന്നതിന് മുൻപും ശേഷവും താൻ കരഞ്ഞിരുന്നുവെന്നും സ്വാതി കുറിച്ചു. തങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന നിമിഷം ക്യാമറയിൽ പകർത്തുന്നതിനൊപ്പം താൻ അനുഭവിച്ച വികാരങ്ങളും ആ ചെറിയ വിഡിയോയിലൂടെ അവർ പങ്കുവെച്ചു.

View post on Instagram
 

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ നേടി. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'മനോഹരമായൊരു ഓർമ്മ കൂടി പിറന്നിരിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ജീവിതത്തിൽ വിജയിക്കുക എന്നാൽ ഇതാണ്' എന്നായിരുന്നു മൂന്നാമതൊരാളുടെ കമന്റ്. എന്തായാലും, സ്വാതി പങ്കുവച്ച വളരെ മനോഹരമായ ഈ വീഡിയോ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.