ബ്ലിങ്കിറ്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കിട്ടിയപ്പോള്‍ അതിന്‍റെ കൂടെ ഒരു കവറും. തുറന്ന് നോക്കിയപ്പോള്‍ ആദ്യം ഒരമ്പരപ്പ് പിന്നെ ചിരി. ഇത് ഉഗ്രന്‍ ഐഡിയ തന്നെ!

ബ്ലിങ്കിറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ സാധാരണയായി നമ്മളെന്താണ് പ്രതീക്ഷിക്കുക? ഓർഡർ ചെയ്ത സാധനങ്ങൾ മാത്രമായിരിക്കും. എന്നാൽ, അടുത്തിടെ ഡെൽഹിയിലുള്ള ഒരാൾക്ക് തന്റെ ഓർഡറിനൊപ്പം ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വസ്തുവാണ്. ഓർഡറുകൾക്കിടയിൽ നിന്ന് അദ്ദേഹത്തിന് ഒരു ജോബ് ആപ്ലിക്കേഷൻ പോലെയുള്ള ഒരു കവർ ലഭിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡെൽഹി സ്വദേശിയായ ക്രിയേറ്റീവ് ഡയറക്ടർ അങ്കിത് ബാവയാണ് ഈ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. തന്റെ ബ്ലിങ്കിറ്റ് ഓർഡർ തുറന്നു നോക്കുന്നതിനിടയിലാണ് താൻ ഓർഡർ ചെയ്യാത്ത ഒരു കവർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിന് മുകളിൽ ഒരു കുറിപ്പുണ്ടായിരുന്നു: 'ഇത് അബദ്ധത്തിൽ സംഭവിച്ചതല്ല, വേണമെന്ന് വെച്ച് ചെയ്തതാണ്. നല്ല കർമ്മയ്ക്കായി ദയവായി ഇത് വായിക്കൂ - സുശീല' എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഇതോടെ ആകാംക്ഷ കാരണം അദ്ദേഹം ഉടൻ തന്നെ ആ കവർ തുറന്നു.

കവർ തുറന്നപ്പോൾ ഒരു റെസ്യൂമെ ആണ് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്. അതിൽ 'സുശീല' എന്ന് പേരുള്ള ഒരാളെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. അതിൽ സുശീലയുടെ വീട്ടുജോലിയിലുള്ള കഴിവുകളും എക്സ്പീരിയൻസും എല്ലാം വിവരിച്ചിരുന്നു.

View post on Instagram

എന്നാൽ, വീഡിയോ മുന്നോട്ട് പോകുമ്പോൾ, ആ റെസ്യൂമെ ഒരു ജോബ് ആപ്ലിക്കേഷൻ അല്ലെന്ന് വ്യക്തമാകും. അർബൻ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, വീട്ടുജോലിക്കാരെ കണ്ടെത്താൻ സഹായിക്കുന്ന 'ഇൻസ്റ്റാഹെൽപ്പ്' എന്ന സർവീസിന് വേണ്ടി തയ്യാറാക്കിയ ഒരു മാർക്കറ്റിംഗ് ഐഡിയയായിരുന്നു അത്. അവരുടെ പരസ്യം തന്നെ! ആരായാലും ഈ പരസ്യം വായിച്ചുപോകും അല്ലേ? എന്തായാലും, നീരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ആരും ഈ ക്രിയേറ്റീവ് ഐഡിയയിൽ വീണുപോകും എന്നാണ് പലരും അഭിപ്രായപ്പെട്ടത്.