Asianet News MalayalamAsianet News Malayalam

എല്ലാം ലോക റെക്കോർഡിന് വേണ്ടി; ഒറ്റ മിനിറ്റിൽ 21 കാലുകളിലെ സോക്സ് ഊരിമാറ്റി നായ

ആദ്യത്തെ ശ്രമത്തിൽ, ഡാക്വിരി 20 സോക്സുകളാണ് നീക്കം ചെയ്തത്. നേരത്തെ കാലിഫോർണിയയിൽ നിന്നുള്ള ലിലു എന്ന നായയും 20 സോക്സുകൾ നീക്കം ചെയ്ത് ​റെക്കോർഡ് നേടിയിരുന്നു. അതിനാൽ തന്നെ ആ ശ്രമത്തിൽ ഡാക്വിരിക്ക് പരാജയമായിരുന്നു.

dog removed socks from 21 feet creates record rlp
Author
First Published Sep 24, 2023, 12:22 PM IST

പലതരത്തിലുള്ള റെക്കോർഡുകളും സ്ഥാപിക്കുന്ന മൃ​ഗങ്ങളെ നാം കണ്ടിട്ടുണ്ട്. അതിനുവേണ്ടി വലിയ പരിശീലനം തന്നെ അവയുടെ ഉടമകൾ അവയ്ക്ക് നൽകാറുണ്ട്. ഇപ്പോൾ, ഒരു നായ പ്രത്യേക തരത്തിലുള്ള ഒരു റെക്കോർഡ് സ്ഥാപിച്ചിരിക്കയാണ്. 21 കാലുകളിൽ നിന്നും സോക്സ് ഊരി മാറ്റിയതിനാണ് കാനഡയിൽ നിന്നുള്ള ഈ നായയ്ക്ക് ലോക റെക്കോർഡ് നേട്ടം. 

'ലോ ഷോ ഡെയ് റെക്കോർഡ്' എന്ന ഒരു ‌ടിവി പ്രോഗ്രാമിന്റെ സെറ്റിലേക്കാണ് ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ ആദ്യം ഡാക്വിരി എന്ന നായയും അതിന്റെ ഉടമയായ ജെന്നിഫർ ഫ്രേസറും പോകുന്നത്. അങ്ങനെ റെക്കോർഡ് എന്ന സ്വപ്നവുമായി ഇരുവരും ഇറ്റലിയിൽ എത്തി. 

അവിടെ വച്ചാണ് ഒറ്റ മിനിറ്റിനുള്ളിൽ വളണ്ടിയർമാരുടെ കാലിൽ നിന്നും 21 സോക്സുകൾ നീക്കം ചെയ്തതിന് നായ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ഒറ്റ നിരയിൽ ഇരിക്കുന്ന പതിനൊന്ന് സ്ത്രീകളുടെ കാലിൽ നിന്നാണ് നായ സോക്സുകൾ അഴിച്ച് മാറ്റിയത്. 

ആദ്യത്തെ ശ്രമത്തിൽ, ഡാക്വിരി 20 സോക്സുകളാണ് നീക്കം ചെയ്തത്. നേരത്തെ കാലിഫോർണിയയിൽ നിന്നുള്ള ലിലു എന്ന നായയും 20 സോക്സുകൾ നീക്കം ചെയ്ത് ​റെക്കോർഡ് നേടിയിരുന്നു. അതിനാൽ തന്നെ ആ ശ്രമത്തിൽ ഡാക്വിരിക്ക് പരാജയമായിരുന്നു. എന്നാൽ, രണ്ടാമത്തെ ശ്രമത്തിൽ 21 സോക്സ് നീക്കം ചെയ്ത് ഡാക്വിരി റെക്കോർഡ് സ്ഥാപിക്കുക തന്നെ ചെയ്തു. 

ഫ്രേസറും ഡാക്വിരിയും നേരത്തെ തന്നെ നിരവധി ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയിട്ടുണ്ട്. ഏറ്റവും വേഗത്തിൽ 30 മീറ്റർ നടന്നതും ഒരു മിനിറ്റിനുള്ളിൽ തന്നെ ഏറ്റവുമധികം ട്രിക്ക് കാണിച്ച നായ എന്നതും എല്ലാം അതിൽ പെടുന്നു. 

​ഗിന്നസ് വേൾഡ് റെക്കോർഡ്സ് നായയുടെ പ്രകടനത്തിന്റെ വീഡിയോ യൂട്യൂബിൽ പങ്ക് വച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios