സ്റ്റോറിലൂടെ സാധനങ്ങള്‍ നോക്കിക്കൊണ്ട് നടക്കുന്ന താറാവിനെയാണ് വീഡിയോയില്‍ കാണുന്നത്. 

പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോ ആളുകളെ എളുപ്പത്തില്‍ രസിപ്പിക്കാറുണ്ട്. ഇത് അതുപോലെ ഒരു വീഡിയോ ആണ്. ഒരു താറാവാണ് വീഡിയോയിൽ. വ്രിങ്കിള്‍ എന്നാണ് താറാവിന്‍റെ പേര്. അത് ഒരു സ്റ്റോറിലേക്ക് പോവുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് കാണുമ്പോള്‍ ചിരിവരും എന്നുറപ്പാണ്. 

സെഡക്റ്റീവ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ ആദ്യം പങ്കിട്ട വീഡിയോ പിന്നീട് നിരവധി പേര്‍ ഷെയര്‍ ചെയ്തു. വ്രിങ്കിള്‍ എന്ന ക്യൂട്ട് താറാവ് സ്റ്റോറിലേക്ക് പോകുന്നുവെന്ന് കാപ്ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയെ കൂടുതല്‍ മനോഹരമാക്കുന്നത് അതിന് നൽകിയിരിക്കുന്ന മ്യൂസിക്കാണ്. 

സ്റ്റോറിലൂടെ സാധനങ്ങള്‍ നോക്കിക്കൊണ്ട് നടക്കുന്ന താറാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. 

വീഡിയോ കാണാം: 

View post on Instagram