അയാളുടെ കണ്ണുകൾ മകളെ കാണുമ്പോൾ നിറയുന്നുണ്ട്. ഒപ്പം നിൽക്കുന്ന അമ്മയ്ക്കും സന്തോഷമടക്കാൻ സാധിക്കുന്നില്ല എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും.
മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിന് പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നും തന്നെ കാണില്ല. ആ സ്നേഹം കാണിക്കുന്ന അനേകമനേകം വീഡിയോയും ചിത്രങ്ങളും ഇന്ന് നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ ഹൃദയഹാരിയായ ഒരു വീഡിയോയാണ് ഇതും. വിവാഹവേഷത്തിൽ മക്കളെ കാണുക എന്നത് ഏതൊരച്ഛന്റേയും അമ്മയുടേയും ആഗ്രഹമായിരിക്കും. അറിയാതെ അവരുടെ കണ്ണ് പോലും നിറഞ്ഞുപോകാറുണ്ട് അങ്ങനെ കാണുമ്പോൾ.
ഈ വീഡിയോയിലുള്ളത് തന്റെ മകളെ വിവാഹവേഷത്തിൽ കാണുന്ന ഒരച്ഛന്റെ സന്തോഷമാണ്. വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്. _makeupbyritikaa എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു യുവതി വിവാഹവേഷത്തിൽ തന്റെ അച്ഛനും അമ്മയ്ക്കും മുന്നിലെത്തുന്നതാണ് കാണുന്നത്. ചുവന്ന ലെഹങ്കയാണ് യുവതി ധരിച്ചിരിക്കുന്നത്. അതിമനോഹരിയായി വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി മുന്നിൽ നിൽക്കുന്ന മകളെ കാണുമ്പോൾ അച്ഛന് ആഹ്ലാദം അടക്കാനാവുന്നില്ല.
അദ്ദേഹം മകളെ നോക്കി 'ബ്യൂട്ടിഫുൾ' എന്ന് പറയുന്നുണ്ട്. ഒപ്പം തന്നെ 'മിസ് വേൾഡ്', 'മിസ് ഇന്ത്യ' എന്നൊക്കെ അച്ഛൻ പറയുന്നത് കേൾക്കാം. അയാളുടെ കണ്ണുകൾ മകളെ കാണുമ്പോൾ നിറയുന്നുണ്ട്. ഒപ്പം നിൽക്കുന്ന അമ്മയ്ക്കും സന്തോഷമടക്കാൻ സാധിക്കുന്നില്ല എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. ഇരുവർക്കും വിവാഹവേഷത്തിൽ മകളെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. സാധാരണ അച്ഛന്മാർ വികാരങ്ങൾ പ്രകടിപ്പിക്കാറില്ല, പക്ഷേ ഈ അച്ഛന്റെ പ്രതികരണം ഇഷ്ടമായി എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. ആ മകൾ ഭാഗ്യമുള്ളവളാണ് എന്നും നിരവധിപ്പേർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
