കൈകൊട്ടിയാൽ പൂക്കൾ വിടരുമോ? ഇതാണ് വീഡിയോ കാണുന്നവരുടെയെല്ലാം സംശയം. നമുക്കും ആ സംശയം കാണും അല്ലേ? എന്നാൽ, ട്വിസ്റ്റ് അതല്ല. കൈകൊട്ടിയതുകൊണ്ടല്ല പൂക്കൾ വിടരുന്നത്.

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും അനേകം വീഡിയോകൾ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ആളുകളെ അമ്പരപ്പിച്ച വീഡിയോ എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ആളുകൾ കയ്യടിച്ചാൽ പൂക്കൾ വിടരുന്നത് നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ വിടരുന്ന ഒരു വീഡിയോയാണ് ഇത്. 

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് amazingtaishun എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒന്നുരണ്ടുപേർ ഒരു ചെടിയുടെ മുന്നിൽ നിന്നും കൈകൊട്ടുന്നതാണ്. മഞ്ഞനിറത്തിലുള്ള പൂക്കൾ വിടരാൻ തയ്യാറായി നിൽക്കുന്നതും കാണാം. ആളുകൾ കുറച്ചുനേരം അതിന്റെ മുന്നിൽ നിന്നും കൈകൊട്ടുന്നതും കാണാം. കുറച്ച് നേരം കൈകൊട്ടി കഴിയുമ്പോഴേക്കും പൂക്കൾ വിടർന്നു വരുന്നതാണ് കാണുന്നത്. 

കൈകൊട്ടിയാൽ പൂക്കൾ വിടരുമോ? ഇതാണ് വീഡിയോ കാണുന്നവരുടെയെല്ലാം സംശയം. നമുക്കും ആ സംശയം കാണും അല്ലേ? എന്നാൽ, ട്വിസ്റ്റ് അതല്ല. കൈകൊട്ടിയതുകൊണ്ടല്ല പൂക്കൾ വിടരുന്നത്. അത് കോമൺ ഈവനിം​ഗ് പ്രൈംറോസ് (Common Evening Primrose) എന്ന പൂവാണ്. സാധാരണയായി അത് വിടരുന്നത് വൈകുന്നേരമാണ്. ആ സമയം അറിയാവുന്ന ആൾ ആ സമയത്ത് അതിന്റെ മുന്നിൽ ചെന്നുനിന്ന് കൈകൊട്ടുന്നതാണ് സംഭവം. 

View post on Instagram

എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പലരും വീഡിയോയ്ക്ക് കമന്റുകളും നൽകി. ആളുകളുടെ അമ്പരപ്പ് കൈകൊട്ടിയാൽ വിടരുന്ന പൂവുണ്ടോ എന്നതായിരുന്നു. ഇത് സത്യമാണ് എന്ന് കരുതി എത്ര മനോഹരം എന്ന് കമന്റ് നൽകിയവർ ഒരുപാടുണ്ടായിരുന്നു. എന്നാൽ, അതേസമയം തന്നെ ഇതിന്റെ സത്യാവസ്ഥ അറിയുന്നവരും ഉണ്ടായിരുന്നു.