യുവാവിനെയും വിനോദസഞ്ചാരിയെ സഹായിച്ച മറ്റുള്ളവരെയും അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് നൽകിയത്.

നേപ്പാളിലെ ഒരു കുന്നിൻ ചെരുവിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെ തെന്നിവീണ വിദേശിയായ വിനോദസഞ്ചാരിയെ സഹായിക്കുന്ന ഒരു ഇന്ത്യൻ വ്ലോ​ഗറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇടുങ്ങിയ ഒരു വഴിയിൽ വച്ചാണ് വിനോദസഞ്ചാരിയായ യുവാവ് തെന്നിവീണത്. അനിമേഷ് കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, വീണുപോയ സ്‌കൂട്ടറിന് സമീപം ഇരിക്കുന്ന വിനോദസഞ്ചാരിയെ കാണാം. അയാളുടെ ഫോൺ സമീപത്ത് നിലത്തായി വീണു കിടക്കുന്നുണ്ട്. ഹെൽമെറ്റും മറ്റും അടുത്തുള്ള കാട്ടിലേക്ക് വീണിട്ടുണ്ട്. കുടുങ്ങിപ്പോയ യാത്രക്കാരന്റെ അടുത്തേക്ക് കുറച്ചുപേർ നടന്നു നീങ്ങുന്നതും കാണാം.

കുമാറും മറ്റ് ചിലരും ചേർന്ന് ഒടുവിൽ സ്കൂട്ടർ എടുത്തുപൊക്കുകയും അവിടെ നിന്നും എഴുന്നേൽക്കാനും മറ്റും യുവാവിനെ സഹായിക്കുകയും ചെയ്യുന്നു. വീഡിയോയുടെ അവസാനം സുരക്ഷിതനായി സ്കൂട്ടറിൽ യുവാവ് അവിടെ നിന്നും പോകുന്നതും കാണാം. അതിന് മുമ്പായി സഹായിച്ചവരോട് നന്ദി പ്രകടിപ്പിക്കാനും മറക്കുന്നില്ല. 'താങ്ക് യൂ ​ഗയ്സ്, നല്ല പെരുമാറ്റത്തിന്' എന്നാണ് യുവാവ് പറയുന്നത്. 'നേപ്പാളിൽ അപ്രതീക്ഷിതമായ രക്ഷാപ്രവർത്തനം' എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

View post on Instagram

ഷെയർ ചെയ്തതിന് പിന്നാലെ 4.3 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റും ലൈക്കും നൽകിയത്. യുവാവിനെയും വിനോദസഞ്ചാരിയെ സഹായിച്ച മറ്റുള്ളവരെയും അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് നൽകിയത്. ഇത്തരം അപകടങ്ങളിൽ സഹായിക്കാൻ ആളില്ലെങ്കിൽ പെട്ടുപോകും എന്ന് പറഞ്ഞവരും ഉണ്ട്. അതുപോലെ, തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ ആളുകൾ സഹായിച്ചതിന്റെ കഥയാണ് ഒരാൾ കമന്റിൽ പങ്കുവച്ചത്. ഇന്ത്യക്കാർക്ക് ഇതുപോലെ സംഭവിക്കുമ്പോൾ വിദേശികളാണെങ്കിലും സഹായിക്കാനുണ്ടാവും എന്നും, യാത്രകളിൽ ഇത്തരം പരസ്പരസഹായങ്ങൾ വളരെ വലുതാണ് എന്നും ആളുകൾ കമന്റ് നൽകി.