Asianet News MalayalamAsianet News Malayalam
breaking news image

'കിടക്കാൻ കിടപ്പുമുറി ഇല്ലാത്ത വീട്'; വാടക നാലുലക്ഷം, കുഞ്ഞൻ അപ്പാർട്ട്മെന്‍റ് വൈറല്‍


രണ്ടു നിലകളിലായി പണിതിരിക്കുന്ന ഒരു കൊച്ചു വീടാണ് ഇത്. ഓരോ നിലയിലും ഓരോ മുറികൾ മാത്രമാണ് ഉള്ളത്. 

four lakh rupees rental small apartment has gone viral
Author
First Published Jun 22, 2024, 3:27 PM IST


സൗകര്യങ്ങളോടുകൂടിയ ഒരു വീട്, അതും കുറഞ്ഞ വാടകയ്ക്ക് ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു സ്വപ്നം മാത്രമാണ്. പ്രത്യേകിച്ചും ബെംഗളൂരു പോലുള്ള നഗരങ്ങളില്‍. എന്നാല്‍ നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും അങ്ങനെയൊക്കെ തന്നെയാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വലിയ നേടുകയുണ്ടായി. മാൻഹട്ടനിലെ സോഹോയിലുള്ള ണ് ഈ അപ്പാർട്ട്മെന്‍റ്

ഒമർ ലബോക്ക് എന്ന അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഏജന്‍റാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കാഴ്ചയിൽ വളരെ ആകർഷണീയമാണ് ഇദ്ദേഹം പങ്കുവെച്ച വീഡിയോയിലെ കുഞ്ഞൻ അപ്പാർട്ട്മെന്‍റില്‍, പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെന്നതാണ് ഇതിന്‍റെ പ്രത്യേകത. 'കിടക്കാൻ കിടപ്പുമുറി ഇല്ലാത്ത വീട്' എന്ന് വിശേഷണത്തോടെയാണ് ഈ കുഞ്ഞൻ വീട് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയതെങ്കിലും കിടക്കാൻ അതിനുള്ളിൽ ധാരാളം സ്ഥലം കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ.

പൊലീസ് പട്രോളിംഗിനിടെ വീട്ട് മുറ്റത്ത് അസാധാരണമായ ചെടി; പരിശോധിച്ചപ്പോള്‍ 15 കഞ്ചാവ് ചെടികൾ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Omer Labock (@realtoromer)

100 മില്ലി രക്തത്തിൽ ഇനി 20 മില്ലി മദ്യം മാത്രം; 1967 -ന് ശേഷം ആദ്യമായി ഡ്രിങ്ക് ഡ്രൈവ് പരിധി കുറയ്ക്കാൻ യുകെ

രണ്ടു നിലകളിലായി പണിതിരിക്കുന്ന ഒരു കൊച്ചു വീടാണ് ഇത്. ഓരോ നിലയിലും ഓരോ മുറികൾ മാത്രമാണ് ഉള്ളത്. താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് കയറാനുള്ളതാകട്ടെ ഒരു ഇടുങ്ങിയ കോവിണിപ്പടിയും. കോവിണിപ്പടി കയറി മുകളിൽ എത്തിയാൽ അടുക്കള. അടുക്കളയോട് ചേർന്ന് ഒരു ചെറിയ ബാത്ത് റൂം സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള മുറി ലീവിങ് റൂമാണ് എന്നാണ് വീഡിയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 

ഇനിയാണ് ഈ വീടിനുള്ളിൽ മറ്റൊരു കൗതുകം. അടുക്കളയിൽ നിന്ന് വീണ്ടും ചെറിയൊരു കോവണി പടി മുകളിലേക്ക് കാണാം. ഇത് കയറി മുകളിൽ എത്തിയാൽ ചെറിയൊരു തട്ടാണ്. ഇവിടെ ആളുകൾക്ക് ഇരിക്കാനും കിടക്കാനും മാത്രമേ സാധിക്കുകയുള്ളൂ കാരണം അത്ര മാത്രമേ ഇതിന് ഉയരമുള്ളൂ. ഈ കുഞ്ഞൻ വീട്ടിൽ ആകെ കിടക്കാനുള്ള ഒരു സ്ഥലമായി ഒമർ ലബോക്ക് കാണിക്കുന്നത് ഈ തട്ടാണ്. എന്നാൽ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ താഴത്തെ ലീവിങ് റൂം മുതൽ വേണ്ടി വന്നാൽ അടുക്കളയിൽ വരെ കിടക്കുന്നതിന് കുഴപ്പമില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. ഇത്രയും ചെറിയ വീടിന്‍റെ വാടക 4,695 ഡോളറാണ്. അതായത് ഏകദേശം 4 ലക്ഷം രൂപ. 

വീട്ടിൽ വളർത്തിയ കഴുതയെ കാണാതായിട്ട് 5 വർഷം; ഒടുവിൽ, കണ്ടെത്തിയത് കൊടുംങ്കാട്ടിലെ മാൻകൂട്ടത്തിനൊപ്പം
 

Latest Videos
Follow Us:
Download App:
  • android
  • ios