ബഥേൽ നഗർ മുതൽ അംബേദ്കർ ചൗക്ക് വരെ നടത്തിയ റാലിയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളും നിരവധി കാറുകളും പങ്കെടുത്തു.  സംഘാംഗം ഹർഷാദ് പടങ്കറിനെ ചുമലിലേറ്റി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. 


യിൽ മോചിതനായ ഗുണ്ടാ തലവനെ സ്വീകരിക്കാൻ സംഘാംഗങ്ങൾ നടത്തിയ റാലി പുലിവാലായി. റാലിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ ഗുണ്ടാ തലവനെ പോലീസ് വീണ്ടും പൊക്കി ജയിലിൽ ഇട്ടു. ജയിൽ മോചിതനായ നാസിക്കിലെ ഗുണ്ടാ സംഘത്തലവൻ ഹർഷാദ് പടങ്കറിനെ സ്വീകരിക്കാൻ ഗുണ്ടാ സംഘാംഗങ്ങൾ നടത്തിയ റാലിയാണ് വിനയായത്. സ്വീകരണ ഘോഷയാത്രയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഹർഷാദ് പടങ്കറിനെ എംപിഡിഎ (മഹാരാഷ്ട്ര പ്രിവൻഷൻ ഓഫ് ഡേഞ്ചറസ് ആക്ടിവിറ്റീസ് ഓഫ് സ്ലംലോർഡ്സ്, ബൂട്ട്‌ലെഗേഴ്‌സ്, ഡ്രഗ് ഒഫൻഡേഴ്‌സ്, ഡേഞ്ചറസ് പേഴ്‌സൺസ് ആക്റ്റ് ) പ്രകാരം വീണ്ടും ജയിലിൽ അടച്ചു. 

ഗുണ്ടാ സംഘങ്ങൾ, കള്ളക്കടത്ത് സംഘങ്ങൾ, മയക്കുമരുന്ന് കുറ്റവാളികൾ, മറ്റ് വിവിധങ്ങളായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരുടെ അപകടകരമായ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ നിയമമാണ് എംപിഡിഎ. ജൂലൈ 23 നാണ് ഹർഷാദ് പടങ്കർ ജയിലില്‍ നിന്നും മോചിതനായത്. ഇതേ തുടർന്നാണ് ഇയാളുടെ അനുയായികൾ വാഹന ഘോഷയാത്ര സംഘടിപ്പിച്ചത്. ബഥേൽ നഗർ മുതൽ അംബേദ്കർ ചൗക്ക് വരെ നടത്തിയ റാലിയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളും നിരവധി കാറുകളും പങ്കെടുത്തു. സംഘാംഗം ഹർഷാദ് പടങ്കറിനെ ചുമലിലേറ്റി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. 

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക 'നടന്നാ'ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍

Scroll to load tweet…

മുംബൈ ലോക്കൽ ട്രെയിനിൽ നിന്നും താഴേക്ക് വീഴുന്ന യുവാവിന്‍റെ വീഡിയോ; ട്രെയിൻ സുരക്ഷാ ചര്‍ച്ചയില്‍ വീണ്ടും വൈറൽ

പിന്നാലെ ഇതിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും അവ വളരെ വേഗം വൈറലാുകയും ചെയ്തു. വീഡിയോകളില്‍ കാറിന്‍റെ സൺറൂഫിൽ നിന്ന് പടങ്കർ തന്‍റെ ഗുണ്ടാ സംഘാംഗങ്ങളെ കൈവീശി കാണിച്ച് ആവേശഭരിതനാകുന്നതും കാണാം. 'തിരിച്ചുവരവ്' എന്ന അടിക്കുറിപ്പോടെ ഇയാളുടെ അനുയായികൾ തന്നെയാണ് ഘോഷയാത്രയുടെ റീലുകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാൽ, ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് നടപടിയെടുക്കുകയായിരുന്നു. അനധികൃതമായി റാലി സംഘടിപ്പിച്ചതിനും പ്രശ്നങ്ങൾ സൃഷ്ടിച്ചതിനും പടങ്കറിനെ അയാളുടെ ആറ് സഹായികളോടൊപ്പം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഷണം, അക്രമം, കൊലപാതക ശ്രമം അടക്കം ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. 

വിവാഹ മോചനത്തിന് പിന്നാലെ വന്‍ പാര്‍ട്ടി നടത്തി ആഘോഷ നൃത്തം ചവിട്ടി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ