വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും  ക്ലിപ്പ് ഭയാനകമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റ് ചിലർ പെരുമ്പാമ്പിൻ്റെ ചലനം കയറുകൊണ്ട് നിയന്ത്രിക്കുന്നത് ക്രൂരമാണെന്ന് ചൂണ്ടികാട്ടി .

ഒരുപക്ഷെ ഈ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഭയക്കുന്ന ജീവി ഏതെന്ന് ചോദിച്ചാൽ ഉത്തരം പാമ്പ് എന്നായിരിക്കും. പാമ്പുകളെ നേരിൽ കാണുന്നത് മാത്രമല്ല, ചിത്രങ്ങളിലോ വീഡിയോകളിലോ കാണുന്നത് പോലും പലരേയും അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പാമ്പുകളുമായുള്ള ഏറ്റുമുട്ടലുകൾ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറ്. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം. ഇരവിഴുങ്ങിയ ഒരു പെരുമ്പാമ്പാണ് ഈ വീഡിയോയിലെ ഉള്ളത്. തന്നെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തും നിന്നും കെട്ടുപൊട്ടിച്ച് രക്ഷപ്പെടാനായി ഭീമൻ നടത്തുന്ന പരാക്രമങ്ങളാണ് ഈ വീഡിയോയിൽ.

കഴിഞ്ഞ വർഷം X ഹാൻഡിൽ പങ്കിട്ട ഈ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ഒരു ഷെഡ്ഡിൽ കഴുത്തിൽ കയറുകുടുക്കി കെട്ടിയിട്ട നിലയിലാണ് പാമ്പ്. കെട്ട് പൊട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് വീഡ‍ിയോയിൽ അത് ന‌ടത്തുന്നത്. ഇരയെ വിഴുങ്ങി വയർ വീർത്തിരിക്കുന്നതും വീഡിയോയിൽ കാണാം. കഠിനശ്രമം നടത്തിയിട്ടും, പാമ്പ് രക്ഷപ്പെടുന്നതിൽ പരാജയപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 10 -ന് ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ, "സന്തോഷകരമായ ഭക്ഷണത്തിന് ശേഷം കെണിയിൽ അകപ്പെട്ടു" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ക്ലിപ്പാണ് ഇത്.

Scroll to load tweet…

വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും ക്ലിപ്പ് ഭയാനകമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റ് ചിലർ പെരുമ്പാമ്പിൻ്റെ ചലനം കയറുകൊണ്ട് നിയന്ത്രിക്കുന്നത് ക്രൂരമാണെന്ന് ചൂണ്ടികാട്ടി . ഈ സംഭവം എവിടെ നടന്നതാണ് എന്ന കാര്യം വ്യക്തമല്ല. ഏതായാലും രണ്ടാം വരവിലും ചില്ലറ ഭയപ്പെടുത്തൽ അല്ല ഈ വീഡിയോ നെറ്റിസൺസിൽ ഉണ്ടാക്കിയിരിക്കുന്നത്.